ബസ് ചാർജ് കൂട്ടാതിരിക്കാനാവില്ല –ഗതാഗത മന്ത്രി
text_fieldsകൊച്ചി: സ്വകാര്യ ബസ് ചാർജ് കൂട്ടാതിരിക്കാനാവില്ലെന്നും സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആൻറണി രാജു. സ്വകാര്യ ബസുകാർ സമരം നടത്തുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന് അറിയിപ്പോ നോട്ടിസോ ലഭിച്ചിട്ടില്ല. ചാർജ് വർധനയുമായി ബന്ധപ്പെട്ട ചർച്ച നടക്കുകയാണ്. വിദ്യാർഥികളുമായുള്ള ചർച്ച കഴിഞ്ഞു. നിരക്ക് നിർദേശിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായുള്ള ചർച്ച ചൊവ്വാഴ്ച നടക്കും. തുടർന്ന് വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയേ അന്തിമ തീരുമാനം എടുക്കൂ. -കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിനിമം നിരക്കായ എട്ടിൽ നിന്ന് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാർഥികളുേടത് ഒരു രൂപയിൽ നിന്ന് ആറു രൂപയാക്കണമെന്നും. മിനിമം നിരക്ക് 10 രൂപയും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് അഞ്ചു രൂപയുമാക്കണമെന്നാണ് കമ്മിറ്റിയുടെ നിർദേശം. കോവിഡ് മഹാമാരിയും ഇന്ധന വിലവർധനയും മൂലം പ്രതിസന്ധിയിലായ ബസുടമകളെ നഷ്ടത്തിലോടാൻ നിർബന്ധിക്കാനാവില്ല. അവരെ സമരത്തിലേക്ക് തള്ളിവിടാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്നും അന്തിമ തീരുമാനം വൈകാതെ ഉണ്ടാവുമെന്നും ആൻറണി രാജു കൂട്ടിച്ചേർത്തു.
കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ വാടകക്കെടുത്തത് കനത്ത നഷ്ടത്തിലേക്കാണ് നയിച്ചതെന്നും പുതുതായി 50 ഇലക്ട്രിക് ബസുകൾ വില കൊടുത്ത് വാങ്ങുകയാണെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ടെൻഡർ നടപടികളുൾെപ്പടെ പൂർത്തിയായി. നഷ്ടത്തെക്കുറിച്ച് അന്വേഷണം നടത്താനാവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.