എ.ഐ കാമറക്ക് വി.ഐ.പി പരിഗണനയില്ല, നിയമലംഘനം പിടികൂടിയാൽ ആരായാലും പിഴ -മന്ത്രി ആന്‍റണി രാജു
text_fieldsതിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് എ.ഐ കാമറ വഴി കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയീടാക്കുമ്പോൾ ആർക്കും പ്രത്യേക പരിഗണനയുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നിലവിൽ എന്താണോ മോട്ടോർ വാഹന നിയമം, അത് അതേപോലെ കേരളത്തിൽ നടപ്പാക്കും. നിയമലംഘനം കാമറ കണ്ടെത്തിയാൽ മുഖംനോക്കാതെ പിഴയീടാക്കും, എ.ഐ കാമറക്ക് വി.ഐ.പി പരിഗണനയില്ല -മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ നിയമലംഘകർക്ക് നോട്ടീസ് അയച്ച് പിഴ ഈടാക്കിത്തുടങ്ങും. കാറിനകത്തുള്ളത് വി.ഐ.പിയാണോ അല്ലയോ എന്നത് കാമറ കണ്ടെത്തുന്നില്ല. നിയമലംഘനമാണ് കണ്ടെത്തുന്നത്. അത് കണ്ടെത്തിയാൽ പിഴയീടാക്കും. മന്ത്രിയായിരിക്കുമ്പോൾ തന്‍റെ കാറിന് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയിട്ടുണ്ട് -മന്ത്രി പറഞ്ഞു.
12 വയസിൽ താഴെയുള്ള കുട്ടിയെ മൂന്നാം യാത്രക്കാരനായി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകുന്നതിൽ ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. അതിനോട് കേന്ദ്ര സർക്കാർ എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരിക്കുകയാണ്. കേന്ദ്രത്തിന്‍റെ മറുപടി ലഭിക്കും വരെ ഇതിന് പിഴയീടാക്കില്ല.
അനാവശ്യ വിവാദമുണ്ടാക്കി ഇതിനെയെല്ലാം എതിർക്കുന്നത് നല്ലതാണോയെന്ന് പ്രതിപക്ഷം ആത്മപരിശോധന നടത്തണം. ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷത്തിന് ബോധ്യമുണ്ടെങ്കിൽ അവർ കോടതിയെ സമീപിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.