മുന്‍ സര്‍ക്കാറിന്‍െറ ബന്ധുനിയമനം അന്വേഷണം പുരോഗമിക്കുന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: മുന്‍ സര്‍ക്കാറിന്‍െറ കാലത്തെ ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.
ആരോപണ വിധേയരായ മുന്‍ മന്ത്രി അനൂപ് ജേക്കബിന്‍െറ ഭാര്യ അനിലാ അനൂപ്, സഹോദരി അമ്പിളി ജേക്കബ് എന്നിവര്‍ക്കെതിരെ രണ്ട് വ്യത്യസ്ത അന്വേഷണം പുരോഗമിക്കുന്നതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഹരജിയില്‍ ആരോപിച്ച മറ്റ് 14 നിയമനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളൊന്നുമില്ല. മുന്‍ സര്‍ക്കാര്‍ നടത്തിയ 16 നിയമനങ്ങള്‍ അന്വേഷിക്കണമെന്ന ഹരജിയോടൊപ്പം രേഖകളോ തെളിവുകളോ ഹാജരാക്കിയിട്ടില്ളെന്ന് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന്‍ അറിയിച്ചു.
അത് കൊണ്ടുതന്നെ ക്രിമിനല്‍ നടപടിക്രമത്തിലെ 156(3)ാം വകുപ്പ് പ്രകാരം ഹരജി അന്വേഷണ ഏജന്‍സിക്ക് കൈമാറിയാലും ഫലപ്രദമായി അന്വേഷണം നടത്താന്‍ കഴിയില്ളെന്ന നിലപാട് കോടതി സ്വീകരിച്ചു. ഇതോടെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരനായ എ.എച്ച്. ഹഫീസിനോട് വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ ആവശ്യപ്പെട്ടു. വിവാദ നിയമനങ്ങള്‍ സംബന്ധിച്ച് രേഖകള്‍ ലഭിക്കാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചതായി ഹരജിക്കാരന്‍ അറിയിച്ചു. രേഖകള്‍ ഹാജരാക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.എം. മാണി, കെ.സി. ജോസഫ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ സമര്‍പ്പിച്ച ഹരജി നവംബര്‍ 28ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.