പ്രീമിയം കുറയ്ക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് മന്ത്രി
text_fieldsതിരുവനന്തപുരം: എ.ഐ കാമറകൾ സ്ഥാപിച്ചശേഷം അപകടമരണ നിരക്കിൽ കുറവ് വന്നതിനാൽ ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഗതാഗതമന്ത്രി ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു. സർക്കാറിന്റെ ശിപാർശ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഇൻഷുറൻസ് കമ്പനികൾ ചർച്ചയിൽ സമ്മതിച്ചു.
ഇതിനുപുറമെ ഗതാഗത കുറ്റങ്ങൾക്ക് ഇടവരുത്താതെ കൃത്യമായി നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബുധനാഴ്ചയിലെ ചർച്ചയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാഷകർ, ഗതാഗത കമീഷണർ എസ്. ശ്രീജിത്ത്, അഡീഷനൽ ഗതാഗത കമീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.