Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസഫിന്റെ ആത്മഹത്യ:...

ജോസഫിന്റെ ആത്മഹത്യ: ഒരു ഗഡു പെൻഷൻ നൽകിയിരുന്നു, ലഭി​ച്ചോ എന്ന് അന്വേഷിക്കും -മന്ത്രി ബിന്ദു

text_fields
bookmark_border
ജോസഫിന്റെ ആത്മഹത്യ: ഒരു ഗഡു പെൻഷൻ നൽകിയിരുന്നു, ലഭി​ച്ചോ എന്ന് അന്വേഷിക്കും -മന്ത്രി ബിന്ദു
cancel

പേ​രാ​മ്പ്ര (കോ​ഴി​ക്കോ​ട്): വി​ക​ലാം​ഗ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ച​ക്കി​ട്ട​പാ​റ​യി​ൽ വ​യോ​ധി​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സംഭവത്തിൽ സാമൂഹിക നീതി വകുപ്പ് ഓഫിസറോട് റിപ്പോർട്ട് തേടിയതായി മന്ത്രി ആർ. ബിന്ദു. കഴിഞ്ഞ മാസം ഒരു ഗഡു പെൻഷൻ നൽകിയിരുന്നുവെന്നും ജോസഫിന് ഇത് ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്നും മ​ന്ത്രി പറഞ്ഞു.

ഇന്നലെയാണ് ച​ക്കി​ട്ട​പാ​റ​ മു​തു​കാ​ട് വ​ള​യ​ത്ത് ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ -77) വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്. ജോ​സ​ഫിന് അ​ഞ്ചു​മാ​സ​മാ​യി വി​ക​ലാം​ഗ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ ആ​ദ്യ​വാ​രം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തി പെ​ൻ​ഷ​നി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്യു​മെ​ന്നു കാ​ണി​ച്ച് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.ഇ​ദ്ദേ​ഹ​വും ഓ​ട്ടി​സം ബാ​ധി​ച്ച മൂ​ത്ത മ​ക​ൾ ജി​ൻ​സി​യു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​ർ​ക്കും കി​ട്ടു​ന്ന പെ​ൻ​ഷ​ൻ​കൊ​ണ്ടാ​ണ് ജീ​വി​തം മു​ന്നോ​ട്ടു​പോ​യി​രു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

അതേസമയം, ജോസഫിന്റെ മരണം ആത്മഹത്യയ​ല്ലെന്നും കൊലപാതകമാണെന്നും കോൺഗ്രസ് ആരോപിച്ചു. ജോസഫിന്റെ അനാഥയായ ഓട്ടിസം ബാ​ധി​ച്ച മ​ക​ൾ ജി​ൻ​സി​യുടെ ജീവിതച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തോ​ടെ പ​ല​രി​ൽ​നി​ന്നും ക​ടം വാ​ങ്ങി​യാ​ണ് ​നി​ത്യ​ച്ചെ​ല​വ് നി​ർ​വ​ഹി​ച്ച​തെ​ന്നും 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും ജോസഫ് ക​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​സു​ഖ​ബാ​ധി​ത​യാ​യ മ​ക​ളെ കോ​ഴി​ക്കോ​ട് ആ​ശ്ര​യ കേ​ന്ദ്ര​ത്തി​ലാ​ക്കി​യാ​ണ് ജോ​സ​ഫ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മു​തു​കാ​ട് ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന​ത് ദു​ർ​ഘ​ട​മാ​യ പ്ര​ദേ​ശ​ത്താ​ണ്. അ​വി​ടെ​നി​ന്ന് ഊ​ന്നു​വ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് പെ​ൻ​ഷ​നു​വേ​ണ്ടി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ എ​ത്തി​യി​രു​ന്ന​ത്. ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ നോ​ട്ടീ​സ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു​പു​റ​മെ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സി​നും ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​വും മു​തു​കാ​ട് ടൗ​ണി​ലെ​ത്തി പെ​ൻ​ഷ​ൻ കി​ട്ടാ​തെ ജീ​വി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ​ചെ​യ്യു​മെ​ന്നും അ​റി​യി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അതേസമയം, പെ​ൻ​ഷ​ൻ കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണ് ജോസഫ് ആത്മഹത്യ ചെയ്തതെന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ചക്കിട്ടപ്പാറ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​സു​നി​ൽ പറഞ്ഞു. ജോസഫ് മു​മ്പും ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ള്ള​യാ​ളാ​ണെ​ന്നും സുനിൽ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Welfare PensionR Bindudisability pension
News Summary - Minister Bindu seeks report on chakkittapara 77-Year-Old Physically Challenged Man Joseph suicide
Next Story