കോളജ് പ്രിൻസിപ്പൽ നിയമനം: മന്ത്രി ബിന്ദുവിന്റെ ഇടപെടൽ പുറത്ത്
text_fieldsതിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക കരട് പട്ടികയാക്കാനും അയോഗ്യരായവരെ വീണ്ടും ഉൾപ്പെടുത്താൻ വഴിവെച്ച അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും നിർദേശിച്ചത് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ബിന്ദുവാണെന്നതിന്റെ രേഖകൾ പുറത്ത്.
യു.ജി.സി റെഗുലേഷൻ പ്രകാരം രൂപവത്കരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടിക ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിക്കുകയും നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ നൽകുകയും ചെയ്തിരുന്നു. നിയമനത്തിന് സമർപ്പിച്ച ശിപാർശ ഫയലിലാണ് 43 പേരുടെ പട്ടികയിൽനിന്ന് നിയമനം നടത്താതെ അയോഗ്യരായവരെ ഉൾക്കൊള്ളിക്കുന്നതിലേക്ക് നയിച്ച അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി തന്നെ ഇടപെട്ടതായി വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ പുറത്തുവന്നത്.
ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തുന്നതിനുപകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12ന് മന്ത്രി ബിന്ദു ഫയലിൽ കുറിപ്പെഴുതിയതായാണ് രേഖ. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശിച്ചിരുന്നു. യു.ജി.സി റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല.
മന്ത്രിയുടെ നിർദേശ പ്രകാരം കോളജ് വിദ്യാഭ്യാസ ഡയറക്ടർ 2023 ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടർന്നാണ് സർക്കാർ രൂപവത്കരിച്ച അപ്പീൽ കമ്മിറ്റി സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉൾപ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്. 43 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്തുന്നതിനു പകരം 76 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താനുള്ള സർക്കാർ നീക്കം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.