ഭവാനിപ്പുഴ താണ്ടി മരുന്നുകെട്ടുകളുമായി ആരോഗ്യപ്രവര്‍ത്തകർ അട്ടപ്പാടിയിലേക്ക്; അഭിനന്ദനവുമായി മന്ത്രി
text_fieldsപാലക്കാട്: അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ചുകടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകർക്ക് അഭിനന്ദനവും പിന്തുണയുമായി ആരോഗ്യമന്ത്രി വീണ ജോർജിെൻറ േഫസ്ബുക്ക് കുറിപ്പ്.
ജീവൻ പണയം വെച്ച് പുഴ കടന്നുപോകുന്ന ആരോഗ്യപ്രവർത്തകരുടെ ദൃശ്യങ്ങള്‍ പ്രതിബന്ധങ്ങളെ വകവെക്കാതെ നടത്തുന്ന നിസ്തുല സേവനത്തിെൻറ പ്രത്യക്ഷ സാക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു. പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ഏറെ സഹാസികമായി കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായത്.
ഡോ. സുകന്യയുമായി ഫോണില്‍ സംസാരിച്ചതായും മന്ത്രി പറഞ്ഞു. മുരുഗുള ഊരിലെ മുപ്പതുപേരെ പരിശോധനക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴുപേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെൻററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷ മുൻകരുതൽ സ്വീകരിക്കാൻ മാർഗനിര്‍ദേശം നൽകി. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നല്‍കുകയെന്നതായിരുന്നു ഏറെ പ്രധാനം. അത് സാധ്യമാക്കിയതായി ഡോ. സുകന്യ പറഞ്ഞു. മുഴുവന്‍ പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്കിടയിലും പരിശോധന ഊര്‍ജിതമാക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നടപടികള്‍ സ്വീകരിച്ച് വരുകയാണെന്നും മന്ത്രി അറിയിച്ചു.
pkg attapadi അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴയിലൂടെ കടന്നുപോകുന്ന ഡോ. സുകന്യയും സഹപ്രവർത്തകനും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.