വർഗീയ ലേഖനങ്ങൾ പഠന ഭാഗമാകുന്നത് ദോഷം ചെയ്യും; കണ്ണൂർ സർവകലാശാലയുടെ സിലബസ് പ്രശ്നം നിറഞ്ഞതുതന്നെ -മന്ത്രി ഡോ. ബിന്ദു
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിെൻറ വിവാദമായ സിലബസ്, പ്രശ്നം നിറഞ്ഞത് തന്നെയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. വിമർശനാത്മക പഠനത്തിനായിപോലും വർഗീയനിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസിെൻറ ഭാഗമാകുന്നത് ദോഷം ചെയ്യും. സിലബസിെൻറ സാമൂഹിക കാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങളുണ്ടായാൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് തിരുത്തുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും ഫേസ്ബുക്ക് േപാസ്റ്റിൽ മന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയചിന്തയെന്നാൽ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ് തയാറാക്കിയിട്ടുള്ളെതന്ന് പ്രഥമദൃഷ്ട്യാതന്നെ സംശയിക്കാൻ ഇടനൽകുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റുപല കാഴ്ചപ്പാടുകൾക്കും അതിൽ ഇടംനൽകിയിട്ടില്ല.
വർഗീയ വിഭജന അജണ്ടകൾക്ക് ശക്തികിട്ടാൻ സിലബസുകൾ കാരണമായിക്കൂടെന്ന സാമൂഹിക കാഴ്ചപ്പാടും സർക്കാറിനുണ്ട്. സെക്യുലർ ഇടമായി തുടരേണ്ട ക്ലാസ് റൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമായ കൃതികൾ സിലബസിൽ ഉണ്ടാകുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസവകുപ്പിെൻറ ഈ കാഴ്ചപ്പാടുകൾ സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടർന്ന് അവർ നൽകിയ റിപ്പോർട്ടിൽ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചു.
സർവകലാശാലകളുടെ ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടൽ സർക്കാറിെൻറ നിലപാടല്ല. അതിനാൽ, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ സിലബസിൽ മാറ്റങ്ങൾ വരുത്തുമെന്നുമുള്ള സർവകലാശാലയുടെ മറുപടി വിശ്വാസത്തിലെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.