മൂന്നാർ ട്രൈബ്യൂണൽ നിർത്തൽ: തടസ്സവാദവുമായി മന്ത്രി
text_fieldsതൊടുപുഴ: ഭൂമി കൈയേറ്റക്കേസുകൾ പ്രത്യേകം പരിഗണിക്കാൻ സ്ഥാപിച്ച മൂന്നാർ ൈട്രബ്യൂണലിെൻറ പ്രവർത്തനം അവസാനിപ്പിക്കാൻ സി.പി.എം താൽപര്യപ്രകാരം നടപടി പുരോഗമിക്കെ തടസ്സവാദം ഉന്നയിച്ച് റവന്യൂ മന്ത്രി. മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന നിർത്തലാക്കൽ നീക്കങ്ങൾ, നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് എത്തിയപ്പോഴാണ് മന്ത്രി ഇ. ചന്ദ്രശേഖരെൻറ ഇടപെടൽ.
സ്പെഷൽ ആക്ട് അനുസരിച്ച് രൂപവത്കരിച്ച ട്രൈബ്യൂണൽ സംബന്ധിച്ച തീരുമാനങ്ങൾ തീർത്തും റവന്യൂവിെൻറ പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി തൽക്കാലം നിർത്തിവെക്കാൻ മന്ത്രി നിർദേശിച്ചത്. ‘ട്രൈബ്യൂണൽ ഇല്ലാതാക്കൽ ബിൽ’ തയാറാക്കുന്നതടക്കം നടപടി കൂടുതൽ ചർച്ചകൾക്കുശേഷം മതിയെന്ന് കഴിഞ്ഞ ദിവസം മന്ത്രി നിലപാട് എടുത്തു. ട്രൈബ്യൂണൽ നിർത്തുന്നത് വിവാദത്തിന് ഇടയാക്കിയേക്കുമെന്ന ആശങ്കയാണ് കാരണമെന്നാണ് സൂചന.
നിയമഭേദഗതി വരുത്തി കൂടുതൽ അധികാരത്തോടെ ഹരിതട്രൈബ്യൂണൽ മാതൃകയിൽ സംവിധാനം ഉടച്ചുവാർക്കണമെന്ന നിർദേശങ്ങൾ തള്ളിയാണ് നിർത്തലാക്കൽ പ്രക്രിയക്ക് സർക്കാർ തുനിയുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ എ.ജിയുമായുണ്ടായ തർക്കം കണക്കിലെടുത്തും കൂടുതൽ ജാഗ്രത പുലർത്തുന്നതിെൻറ മുന്നോടിയുമായാണ്, മന്ത്രിയുടെ തന്നെ അറിവോടെ സബ്ജക്ട് കമ്മിറ്റിയിൽ വന്ന ട്രൈബ്യൂണൽ വിഷയത്തിൽ മറുചിന്തയെന്നാണ് വിവരം.
അതേസമയം, സർക്കാർ ഭൂമി വീണ്ടെടുക്കൽ ഫലപ്രദമാകുന്നില്ലെന്ന നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണൽ നിർത്താൻ പരിഗണിച്ചത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ‘മൂന്നാർ ഒാപറേഷെന’ തുടർന്നാണ് ട്രൈബ്യൂണൽ രൂപവത്കരിച്ചത്. 2010 ജൂൺ 14ന് പ്രാബല്യത്തിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.