മന്ത്രി ജി.ആര്‍. അനില്‍ ക്രേസ് ഫാക്ടറി സന്ദര്‍ശിച്ചു; നിക്ഷേപ സൗഹൃദ കേരളത്തില്‍ ക്രേസിന്റെ സംഭാവനയ്ക്ക് അഭിനന്ദനം
text_fieldsകോഴിക്കോട്: സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ കോഴിക്കോട് കിനാലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്രേസ് ബിസ്ക്കറ്റ്സ് ഫാക്ടറി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിയില്‍ ഒരു മണിക്കൂറോളം ചെലവഴിച്ച മന്ത്രി കേരളത്തില്‍ നിന്നുള്ള സംരംഭമായ ക്രേസിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ഡയറക്ടര്‍മാരായ അലി സിയാന്‍, ഫസീല അസീസ് എന്നിവര്‍ക്കൊപ്പം ഫാക്ടറി സന്ദര്‍ശിച്ച മന്ത്രി പ്രവര്‍ത്തന രീതികളെക്കുറിച്ചും നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ചേരുവകകളെക്കുറിച്ചുമെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. ഫാക്ടറിയിലെ ജീവനക്കാരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ഫാക്ടറി സന്ദര്‍ശനത്തിന് ശേഷം ക്രേസ് ബിസ്‌ക്കറ്റ്‌സിന്റെ ഓഫീസില്‍ കുറച്ച് സമയം ചെലവഴിച്ച മന്ത്രി വിവിധ ബിസ്‌ക്കറ്റുകള്‍ രുചിച്ചു. കൂടുതല്‍ പ്രീമിയം ബിസ്‌ക്കറ്റുകളുടെ ഉല്‍പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മന്ത്രി നിർദേശം നല്‍കി. നിക്ഷേപ സൗഹൃദ കേരളത്തില്‍ നിക്ഷേപം നടത്തിയതിന് അദ്ദേഹം ക്രേസ് മാനേജ്‌മെന്റിനെ അഭിനന്ദിച്ചു.
ഡിസംബര്‍ 17നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് കിനാലൂര്‍ കെഎസ്‌ഐഡിസി ഇന്‍ഡസ്ട്രിയൽ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ക്രേസ് ബിസ്ക്കറ്റ്സ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്. ഒരുലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണ്ണമുള്ള കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷനറി ഫാക്ടറിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന മന്ത്രിമാരായ പി രാജീവ്, എകെ ശശീന്ദ്രന്‍, പിഎ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജി.സി.സി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മാണ സംരംഭമാണ് ക്രേസ് ബിസ്ക്കറ്റ്സ് ഫാക്ടറി. അതിനൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്‌നോളജിസ്റ്റുകള്‍ നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌ക്കറ്റുകളുടെ പ്രത്യേകതകളാണ്.
ഇരുപത്തി രണ്ടോളം രുചിഭേദങ്ങളുമായി ക്രേസ്, കേരളത്തിന്റെ പുതിയ ക്രേസായി കഴിഞ്ഞു. കാരമല്‍ ഫിംഗേഴ്സ്, കാര്‍ഡമം ഫ്രഷ്, കോഫി മാരി, തിന്‍ ആരോറൂട്ട്, മില്‍ക്ക് ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടര്‍ കുക്കി, പെറ്റിറ്റ് ബുറോ, ചോക്കോ ഷോര്‍ട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങി 22ഓളം വൈവിധ്യമാര്‍ന്ന ബിസ്‌കറ്റ് ഇനങ്ങളാണ് ക്രേസ് വിപണിയിലിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.