പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികളെല്ലാം കിഫ്ബി ഉദ്യോഗസ്ഥർ വെട്ടുന്നു -ജി. സുധാകരൻ
text_fieldsതിരുവനന്തപുരം: കിഫ്ബിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി. സുധാകരൻ. പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികളെ ല്ലാം കിഫ്ബിയിലിരിക്കുന്ന ഉദ്യോഗസ്ഥർ വെട്ടുന്നെന്ന് പറഞ്ഞ മന്ത്രി, കിഫ്ബിയെ ഏൽപിച്ച റോഡുകളുടെ ഉത്തരവാദിത് തം പി.ഡബ്ല്യു.ഡിക്കില്ലെന്ന് വ്യക്തമാക്കി. കനകക്കുന്നിൽ നാലാമത് എൻജിനിയേഴ്സ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പദ്ധതിരേഖ വീണ്ടും അയക്കുമ്പോൾ കിഫ്ബി വെട്ടും. അതുമല്ലെങ്കിൽ പദ്ധതികൾ ചീഫ് ടെക്നിക്കൽ എക്‌സാമിനറെന്ന രാക്ഷസന് മുന്നിലെത്തും. അയാൾ ബകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാദിവസവും ആരെയെങ്കിലും കൊടുക്കണം. എപ്പോഴും ഏതെങ്കിലും റോഡ‌് വേണം, പിടിച്ചുവെക്കാൻ. ഇങ്ങനെയൊരു മനുഷ്യൻ എന്തിനാണ് അവിടെയിരിക്കുന്നത്. ചീഫ് എൻജിനീയർമാർ കൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കാൻ സി.ടി.ഇയായി ഒരു ചീഫ് എൻജിനീയറല്ലേ വേണ്ടത്. ഇതൊക്കെ ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ എന്നേ നേരെയായേനെ. എെൻറ മണ്ഡലത്തിലെ ഒരു പാലവും ഇത്തരത്തിൽ പിടിച്ചുെവച്ചിരിക്കുകയാണ്. അപാകതയുണ്ടെങ്കിൽ അത് പരിഹരിക്കാൻ പറഞ്ഞാൽ പോരെ. അനാവശ്യമായി ഉടക്കിടുകയാണ്. നിയമപ്രകാരം മൂന്നുദിവസത്തിൽ കൂടുതൽ ഫയൽ പിടിച്ചുവെക്കരുത്. തൃപ്തികരമല്ലെങ്കിൽ ഒരാഴ്ചക്കകം ഫയലുകൾ തിരിച്ചയക്കണം -സുധാകരൻ പറഞ്ഞു.
റോഡ് വെട്ടിമുറിച്ചതിനുള്ള പഴിയും പി.ഡബ്ല്യു.ഡിയാണ് കേൾക്കുന്നത്. റോഡ് വെട്ടിപ്പൊളിക്കുന്നതിന് മുമ്പ് എം.എൽ.എ അധ്യക്ഷനായ സമിതി തീരുമാനിക്കണമെന്നാണ്. എന്നാലിതൊന്നും നടപ്പാകുന്നില്ല. ദേശീയപാത വികസനം ഈ സർക്കാറിെൻറ കാലത്തും തീരില്ല. എൻ.എച്ചിെൻറ കാലാവധി കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞാലും ദേശീയപാത അതോറിറ്റി പണം നൽകില്ല. കേരളത്തോട് കടുത്ത അവഗണനയാണ്. കേന്ദ്രമന്ത്രി ഗഡ്കരിക്ക് സഹായമനസ്ഥിതിയുണ്ട്. എന്നാൽ ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരെ നേരെത്തെയും പൊതുമരാമത്ത് മന്ത്രി വിമർശനം ഉന്നയിച്ചിരുന്നു. കിഫ്ബി തരികിട പദ്ധതി ആണെന്നായിരുന്നു മുമ്പ് അദ്ദേഹത്തിന്‍റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.