സർക്കാർ ഉദ്യോഗസ്ഥർ ആഡംബരക്കാരാകാൻ പാടില്ലെന്ന് മന്ത്രി ജി. സുധാകരൻ
text_fieldsകൂരാച്ചുണ്ട്: സർക്കാർ ഉദ്യോഗസ്ഥർ ആഡംബരക്കാരാകാൻ പാടില്ലെന്ന് മന്ത്രി ജി. സുധാകരൻ. മന്ത്രിയെന്ന നിലയില്‍ കര്‍ശന നിർദേശം നല്‍കിയതിനാല്‍ ബജറ്റ് പ്രവൃത്തികള്‍ മൂന്ന് മാസം കൊണ്ട് ടെണ്ടര്‍ നടത്താൻ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. കൂരാച്ചുണ്ട് കല്ലാനോട് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫയലുകൾ ചീഫ് എൻജിനീയറുടെ മേശപ്പുറത്ത് കെട്ടിക്കിടക്കുന്നതായിരുന്നു ഇവിടത്തെ രീതി. എല്ലാ ഫയലുകളും മേലോട്ടേക്ക് അയക്കാതെ ജില്ലാ തലത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ ഒരുമിച്ചിരുന്ന് അംഗീകാരം നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണം. ചീഫ് എൻജിനീയര്‍മാരുടെ അനാസ്ഥയും വ്യക്തി താൽപര്യങ്ങളുമാണ് വകുപ്പിലെ വലിയ പ്രശ്‌നം.
പഴയ കാലത്തില്‍ നിന്ന് അവര്‍ പുതിയ ഭരണം വന്നിട്ടും മുക്തരാകുന്നില്ല. സൂപ്രണ്ടിങ് എൻജിനീയര്‍മാരില്‍ കുറച്ചു പേരെ പ്രവര്‍ത്തിക്കുന്നുള്ളൂ. പലരും സമയത്തിന് കാര്യങ്ങള്‍ ചെയ്യുകയോ റിപ്പോര്‍ട്ട് തരികയോ ചെയ്യുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളില്‍ ഇപ്പോള്‍ കൈക്കൂലി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.