കരാറുകാരനെതിരെ പരാതിയുമായി മന്ത്രി സുധാകരൻ പൊലീസ് സ്റ്റേഷനിൽ
text_fieldsതിരുവനന്തപുരം: റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കാത്ത കരാറുകാരനെതിരെ പരാതിയുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പൊലീസ് സ്റ്റേഷനിൽ നേരിെട്ടത്തി. ദേശീയപാത മംഗലപുരം-കരമന റീച്ചിെൻറ പ്രവൃത്തി ഏറ്റെടുത്ത റിവൈവ് കമ്പനി പ്രതിനിധി നൂറുദ്ദീനെതിരെ കഴക്കൂട്ടം അസി. കമീഷണർക്കാണ് മന്ത്രി പരാതി നൽകിയത്. ഗുരുതര കൃത്യവിലോപം കാണിച്ചതിന് കരാറുകാരനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
സെപ്റ്റംബർ 22ന് പൂർത്തിയാക്കേണ്ട പ്രവൃത്തി എങ്ങുമെത്താത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. 22 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിെൻറ കരാർ കിളിമാനൂർ ആസ്ഥാനമായ കമ്പനി ഇൗവർഷം മാർച്ച് 16നാണ് ഏറ്റെടുത്തത്. ഏഴുമാസം പിന്നിടാൻ 13ദിവസമാണ് ഇനി ശേഷിക്കുന്നത്. കുണ്ടും കുഴിയുമുള്ള റോഡിെൻറ പ്രവൃത്തി ഉടൻ തീർക്കാൻ ചീഫ് എൻജിനീയർ വരെ നിർദേശിച്ചിട്ടും ഫലമില്ലാത്തതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. ഏറ്റെടുത്ത പണി പൂർത്തിയാക്കാതെ കരാറുകാരൻ അടൂർ-കഴക്കൂട്ടം മോഡൽ കോറിഡോറിെൻറ ഉപകരാർ ഏറ്റെടുത്തതും മന്ത്രിയെ ചൊടിപ്പിച്ചു.
പൊതുമരാമത്ത് ചട്ടവും നിബന്ധനകളും ലംഘിച്ചാണ് കരാറുകാരൻ പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ ആരോപിച്ചു. വെറും 29 ദിവസമാണ് ഇതുവരെ ജോലി ചെയ്തത്. 170 ദിവസത്തോളം ജോലിയേ ചെയ്തില്ല. കൾവെർട്ട് പ്രവൃത്തിയും തുടങ്ങിയില്ല. സൂപ്രണ്ടിങ് എൻജിനീയർ നൽകിയ കത്തിന് ഒരാഴ്ച പിന്നിട്ടിട്ടും മറുപടിപോലും നൽകിയില്ല. കരാർ റദ്ദാക്കാനും നിയമനടപടിയെടുക്കാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഏെറ തിരക്കുള്ള റോഡിലെ കുഴിയിൽവീണ് ഒേട്ടറെ അപകടങ്ങളുണ്ടായി. കാൽനടപോലും ദുഷ്കരമായി. സർക്കാറിനെ പൊതുജനമധ്യത്തിൽ അപമാനിക്കുകയാണ് കരാറുകാരൻ ചെയ്തിരിക്കുന്നത്. റോഡിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കി പൊലീസിനു തലവേദന സൃഷ്ടിക്കാനാണ് കരാറുകാരൻ ശ്രമിക്കുന്നതെന്നും ഇയാൾക്കെതിരെ നിയമനട^പടിയെടുക്കണമെന്നും സ്വന്തംപേരിൽ തയാറാക്കിയ പരാതിയിൽ മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.