Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാള മാധ്യമങ്ങളിൽ...

മലയാള മാധ്യമങ്ങളിൽ താരതമ്യേന നുണ കുറവ്​ -ജി. സുധാകരൻ

text_fields
bookmark_border
gsudakaran
cancel

തിരുവനന്തപുരം: ദേശീയ^അന്തർദേശീയ മാധ്യമങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ മലയാള മാധ്യമങ്ങളിൽ നുണ വളരെ കുറവാണെന്ന്​ മന്ത്രി ജി. സുധാകരൻ. ഭരണകൂട താൽപര്യങ്ങൾക്ക്​ മാധ്യമങ്ങളെ സമർഥമായി ഉപയോഗിക്കുന്നതാണ്​ ദേശീയ-അന്തർദേശീയ തലത്തിൽ സംഭവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ മാധ്യമദിനത്തി​​െൻറ ഭാഗമായി ‘വർത്തമാനകാല ഭരണകൂടവും മാധ്യമങ്ങളും’ വിഷയത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പോരായ്​മകൾ ഏറെയുണ്ടെങ്കിലും മലയാള മാധ്യമങ്ങൾക്ക്​ ലോകത്ത്​ തലയുയർത്തി നിൽക്കാൻ കഴിയും. എന്നാൽ, അഴിമതിക്കാരായ എല്ലാവരെയും തുറന്നുകാണിക്കുന്നതിനുപകരം ചിലരെ മാത്രമാണ്​ മലയാള മാധ്യമങ്ങൾ ലക്ഷ്യംവെക്കുന്നത്​. ലാഭത്തിനുപിറകെ പോവു​േമ്പാൾ സാമൂഹിക പ്രതിബദ്ധത കുറയുന്നു. അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച്​ ദൃശ്യമാധ്യമത്തിന്​ വിശ്വാസ്യത തീരെയില്ല എന്നതാണ്​ സ്ഥിതി. ബ്രേക്കിങ്​ ന്യൂസുകൾക്കായി ചാനലുകൾ പലതും കാട്ടിക്കൂട്ടുന്നു.

ചർച്ചയെന്ന പേരിൽ ചാനൽ അവതാരകൻ ഭൂമിക്ക് താഴെയുള്ള എല്ലാ വിഷയത്തിലും വിചാരണ നടത്തുന്നു. അവതാരകർ ബഹളംവെക്കുന്നത് ജനങ്ങൾ ഇഷ്​ടപ്പെടുന്നില്ലെന്ന് ഓർക്കണം. അതിഥികളായെത്തിയവർക്ക്​ സംസാരിക്കാൻ അവസരം നൽകാതെ ജഡ്​ജിയെപോലെ അവതാരകൻ പെരുമാറുന്നു. ജഡ്​ജിക്കും ഇത്രമാത്രം അധികാരമൊന്നുമില്ലെന്നും സുധാകരൻ പരിഹസിച്ചു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇടതുസർക്കാറിന്​ ബാധ്യതയുണ്ട്​.

സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനം േപ്രാത്സാഹിപ്പിക്കുകയാണ്​ സർക്കാറി​​െൻറ ലക്ഷ്യം. എതിരഭിപ്രായം പറയുന്നതി​​െൻറ പേരിൽ മാധ്യമങ്ങളെ ശത്രുക്കളായി കാണുന്നതിനോട് യോജിപ്പില്ല. ഏകാധിപതികളെല്ലാം അഭിപ്രായങ്ങളെ ഭയപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsg sudhakaranMinistermalayalam newsMalayalam Medias
News Summary - Minister G Sudhakaran React Malayalam Medias -Kerala News
Next Story