ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോർട്ട് മടക്കി മന്ത്രി സുധാകരൻ
text_fieldsതിരുവനന്തപുരം: റോഡ് നിർമാണവുമായി ബന്ധപ്പെട്ട ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോർട്ട് മന്ത്രി ജി. സുധാകരൻ മടക്കി. നിയമപ്രകാരം പുനർസമർപ്പിക്കാനാണ് നിർദേശം. പരിശോധന വിഭാഗം ശിക്ഷാ നടപടികൾ ശിപാർശ ചെയ്തതിനെയും മന്ത്രി വിമർശിച്ചു.
കൊല്ലത്തെ റോഡ് പണിയുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട്. പണി നടത്താതെ പണം നല്‍കിയെന്നും കരാര്‍ രേഖകള്‍ തിരുത്തിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് ലഭിച്ച ദിവസം തന്നെ നടപടിക്ക് നിർദേശിച്ചതായി മന്ത്രി സുധാകരെൻറ ഒാഫിസ് അറിയിച്ചു. സസ്പെന്ഷന് അടക്കം അച്ചടക്കനടപടി കൂടി അന്വേഷണ ഏജൻസി ശിപാര്‍ശ ചെയ്തത് അസാധാരണ നടപടിയാെണന്ന് മന്ത്രിയുടെ ഒാഫിസ് അറിയിച്ചു. ഭരണ വകുപ്പാണ് ശിക്ഷാനടപടി സ്വീകരിക്കേണ്ടത്. ശിപാര്‍ശകള്‍ക്ക് ധനമന്ത്രിയുടെ അനുമതിയുണ്ടെന്ന് ധനകാര്യ പരിശോധന വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിെൻറ തെളിവുകള്‍ ഹാജരാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിെയടുക്കുന്നുണ്ട്. കൊല്ലം റോഡുകളിലെ അച്ചടക്ക ഫയല്‍ ശരിയായി കൈകാര്യം ചെയ്ത പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിനെ താറടിക്കാന്‍ ശ്രമിക്കുന്നത് അഴിമതിക്കാര്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ.
ധനകാര്യ പരിശോധന വിഭാഗത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് തെറ്റുപറ്റിയിട്ടുണ്ടോയെന്ന് അവര്‍ സ്വയം പരിശോധിക്കണം. സംശയാതീതമായ തെളിവ് സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ദിവസം തന്നെ നടപടിയെടുക്കുമെന്നും ഓഫിസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.