സ്ത്രീകെള ശബരിമലയിൽ കണ്ടാൽ പ്രശ്നമുള്ളവർ അേങ്ങാട്ട് പോകേണ്ട - ജി. സുധാകരൻ
text_fieldsകണ്ണൂർ: ശബരിമലയിൽ പോകുന്ന സ്ത്രീകളുടെ ഭൂതവും വർത്തമാനവുമൊന്നും പരിശോധിക്കണ്ട കാര്യമില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഭക്തയാണങ്കിൽ ആർക്കും പോകാം. ഇതെല്ലാം ചികയുന്നവരുടെ ഭൂതകാലം അന്വേഷിച്ചാൽ അത് വളരെ മോശമായിരിക്കും. സ്ത ്രീകൾ ശബരിമലയിലെത്തിയാൽ അയ്യപ്പന് ഒരു പ്രശ്നവുമില്ല. സ്ത്രീകളെ ശബരിമലയിൽ കണ്ടാൽ പ്രശ്നമുള്ളവർ അങ്ങോട്ട് പോകേണ്ടെന്നും മന്ത്രി പറഞ്ഞു.
പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാർ വർമ്മക്കെതിരെയും ജി.സുധാകരൻ രൂക്ഷ വിമർശനമുന്നയിച്ചു. ശശികുമാര വർമക്ക് മോഷണ സ്വഭാവമുണ്ട്. അതുകൊണ്ടാണ് തിരുവാഭരണം ദേവസ്വം േബാർഡിന് നൽകിയാൽ തിരികെ കിട്ടുമോ എന്ന് ശശരികുമാര വർമ സംശയം പ്രകടിപ്പിച്ചതെന്ന് സുധാകരൻ പറഞ്ഞു. അയ്യപ്പനെ കൊല്ലാൻ കാട്ടിലയച്ചവരാണ് ഈ രാജ കുടുംബം. ശശി ഇപ്പോൾ രാജാവാന്നെന്ന് പറഞ്ഞ് നടക്കുകയാണ്. പഴയ എസ്.എഫ്.ഐ നേതാവായിരുന്നു. അന്ന് ഇറച്ചിയും മീനുമെല്ലാം തട്ടി വിട്ടിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു.
തന്ത്രി അയ്യപ്പനെ കാത്ത് സൂക്ഷിേക്കണ്ടവനാണ്. പക്ഷെ, ഈ തന്ത്രി ഭക്തനല്ല, ഭൗതിക വാദിയാണ്. അതുകൊണ്ടാണ് നടയടച്ച് പോകുമെന്ന് പറഞ്ഞത്. സ്ത്രീകൾ കയറിയതിന് പുണ്യാഹം തളിച്ചത് ഭരണഘടനാവിരുദ്ധമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.