പൊതുമരാമത്ത് മന്ത്രിയോട് നേരിട്ട് പരാതി പറയാം
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത്- രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരനോട് അദ്ദേഹത്തിെൻറ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതിപ്പെടാൻ സൗകര്യം. എല്ലാ മാസവും ആദ്യ ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നര മുതൽ നാലര വരെയാണ് അവസരം. 1800 425 7771 നമ്പറിൽ ടോൾ ഫ്രീയായാണ് വിളിക്കേണ്ടത്. പരാതി പരിഹാര സെല്ലിെൻറ ഉദ്ഘാടനം ഇൗമാസം 14ന് 3.30ന് കവടിയാർ കെ.എസ്.ടി.പി ഒാഫിസിൽ മന്ത്രി നിർവഹിക്കും.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ ഒമ്പതര മുതൽ വൈകീട്ട് ഏഴര വരെ ഇതേ നമ്പറിൽ വിളിച്ച് ജീവനക്കാരോട് പരാതിപ്പെടാനും സൗകര്യമുണ്ട്. ഫോണിൽ പരാതി കേൾക്കാൻ രണ്ടു ഷിഫ്റ്റുകളിലായി നാലു ജീവനക്കാർ ഒാഫിസിലുണ്ടാകും. പരാതിക്കാരെൻറ ആവശ്യം പരിഹരിച്ച് എൻജിനീയർ തിരിച്ചുവിളിക്കുന്ന തരത്തിലാണ് സംവിധാനം. പരിഹരിക്കാൻ കഴിയാത്തതാണെങ്കിൽ അക്കാര്യം പരാതിക്കാരനെയും പരാതിസെല്ലിലും അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.