പരാതി അറിയാൻ മന്ത്രി നേരിെട്ടത്തി; എൻജിനീയർക്കും ഓവർസിയർക്കും സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: െറസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നേരിെട്ടത്തി. പരിശോധനയിൽ കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്ന് രണ്ടുപേർക്ക് സസ്പെൻഷൻ. കായംകുളം പൊതുമരാമത്ത് െറസ്റ്റ് ഹൗസിെൻറ ചുമതലയുള്ള അസി. എൻജിനീയർ സിനിെയും ഓവർസിയർ പ്രദീപ്കുമാറിനെയുമാണ് സസ്പെൻഡ് ചെയ്തത്.
പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ചയാണ് മന്ത്രി െറസ്റ്റ് ഹൗസ് സന്ദർശിച്ചത്. മുറിയിൽ വൃത്തിഹീനമായ സാഹചര്യമായിരുന്നു. തലയണക്കടിയിൽ അട്ടയെയും കണ്ടു. െറസ്റ്റ് ഹൗസിെൻറ ഭിത്തികളിൽ പരസ്യ പോസ്റ്ററുകൾ പതിച്ചിരുന്നു. പരിസരത്ത് ബാനറുകളും വലിച്ചുകെട്ടിയിരുന്നു. ചുറ്റുപാടും കാടുപിടിച്ച് ചളികെട്ടി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു െറസ്റ്റ് ഹൗസ്. ഇതിന് പ്രാഥമിക ഉത്തരവാദികളെന്ന് കണ്ടാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.