Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
r bindu arif muhammed khan
cancel
Homechevron_rightNewschevron_rightKeralachevron_rightവി.സി നിയമനം:...

വി.സി നിയമനം: ഗവർണർക്ക് കത്തെഴുതാൻ മന്ത്രിക്ക് അധികാരമില്ല –ആരിഫ് മുഹമ്മദ് ഖാൻ

text_fields
bookmark_border

കൊ​ച്ചി: വി.​സി നി​യ​മ​ന​ത്തി​ൽ മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന് ഗ​വ​ർ​ണ​ർ​ക്ക് ക​ത്തെ​ഴു​താ​നു​ള്ള അ​ധി​കാ​ര​മി​ല്ലെ​ന്ന് ഗ​വ​ർ​ണ‌​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ഗ​വ​ർ​ണ​ർ​ക്ക് ക​ത്തെ​ഴു​താ​നു​ള്ള അ​ധി​കാ​ര​മി​ല്ലെ​ന്നും സ​ർ​ച് ക​മ്മി​റ്റി​ക്ക് മാ​ത്ര​മാ​ണ് വി.​സി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ധി​കാ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ലു​വ ഗെ​സ്​​റ്റ്​ ഹൗ​സി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന്ത്രി​ക്ക് മ​റു​പ​ടി പ​റ​യ​ല​ല്ല ത​െൻറ ജോ​ലി. വി. ​സി. നി​യ​മ​ന​ത്തി​ൽ രാ​ഷ്​​ട്രീ​യ​ം ഉ​ണ്ടെ​ന്ന്​ ഗ​വ​ർ​ണ‌‌‌​ർ ആ​വ‌​ർ​ത്തി​ച്ചു. ചാ​ൻ​സ​ല‌​ർ സ്ഥാ​നം ഒ​ഴി​യു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കി. ച​ട്ടം ലം​ഘി​ച്ച ബി​ന്ദു​വി​െൻറ രാ​ജി​ക്കാ​യി പ്ര​തി​പ​ക്ഷം സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം. സ​ർ​ച് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട് ക​ണ്ണൂ​ർ വി.​സി​ക്ക് പു​ന​ർ​നി​യ​മ​നം ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത് മാ​ധ്യ​മ​ങ്ങ​ളോ​ട് ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി ആ​ർ. ബി​ന്ദു പ്ര​തി​ക​രി​ച്ച​ത്.

ക​ത്ത് പു​റ​ത്തു​വി​ട്ട ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച മ​ന്ത്രി ചോ​ദ്യ​ങ്ങ​ളോ​ട് ക്ഷു​ഭി​ത​യാ​യാ​ണ് അ​ന്ന് പ്ര​തി​ക​രി​ച്ച​ത്. ക​ത്ത​യ​ക്കാ​ൻ മ​ന്ത്രി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന്​ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

സർക്കാറിനും സർവകലാശാലക്കും ചാൻസലർക്കും നോട്ടീസ്

കൊ​ച്ചി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി.​സി​യാ​യി ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ പു​ന​ർ നി​യ​മി​ച്ച ന​ട​പ​ടി ശ​രി​വെ​ച്ച സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രാ​യ അ​പ്പീ​ൽ ഹ​ര​ജി​യി​ൽ സ​ർ​ക്കാ​റി​നും സ​ർ​വ​ക​ലാ​ശാ​ല​ക്കും ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ​ക്കും ഹൈ​കോ​ട​തി​യു​ടെ നോ​ട്ടീ​സ്.

വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്​ അ​ദ്ദേ​ഹ​ത്തി​െൻറ ഭാ​ഗ​വും അ​പ്പീ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ശ​ദീ​ക​രി​ക്കാം.

ഇ​ത്​ നോ​ട്ടീ​സാ​യി കാ​ണ​രു​തെ​ന്നും ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ചാ​ൻ​സ​ല​ർ​ക്ക് പ്ര​ത്യേ​ക ദൂ​ത​ൻ മു​ഖേ​ന നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ്​ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Governor
News Summary - Minister has no authority to write letter to Governor - Arif Mohammad Khan
Next Story