മന്ത്രി ജെ. ചിഞ്ചുറാണി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
text_fieldsഗുരുവായൂർ: സി.പി.ഐ ദേശീയ കൗൺസിൽ അംഗമായ മന്ത്രി ജെ. ചിഞ്ചുറാണി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ആനത്താവളത്തിലെ സുഖചികിത്സ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ശനിയാഴ്ച രാവിലെ മന്ത്രി ദർശനം നടത്തിയത്. ഭർത്താവ് ഡി. സുകേശനോടൊപ്പമാണ് മന്ത്രിയെത്തിയത്. സി.പി.ഐ നേതാവും ലൈബ്രറി കൗൺസിൽ ഭാരവാഹിയുമാണ് സുകേശൻ.
നാലമ്പലത്തിനകത്ത് പ്രവേശിച്ച് ദർശനം നടത്തിയ ശേഷം ഉപദേവൻമാരെയും തൊഴുതാണ് മടങ്ങിയത്. പ്രധാനവ്യക്തികൾ ദർശനത്തിനെത്തിയാൽ വാർത്തകുറിപ്പും ചിത്രവും നൽകാറുള്ള ദേവസ്വം പക്ഷേ, മന്ത്രിയുടെ ദർശനവിവരം പുറത്തുവിട്ടില്ല. 2006ൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന സി.പി.ഐ നേതാവ് ജോസ് ബേബി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ തുലാഭാരം നടത്തിയത് പാർട്ടിക്കകത്ത് വിവാദമായിരുന്നു. അദ്ദേഹത്തോട് പാർട്ടി വിശദീകരണം തേടുകയും ചെയ്തിരുന്നു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ ആദ്യ വർഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഷ്ടമിരോഹിണിനാളിൽ ക്ഷേത്രത്തിലെത്തിയതും ചർച്ചക്ക് വഴിവെച്ചിരുന്നു. വി.എസ് മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായിരിക്കെ ജലശുദ്ധീകരണ സംവിധാനം ഉദ്ഘാടനം ചെയ്യാൻ മാത്രമാണ് ജി. സുധാകരൻ ക്ഷേത്രത്തിന് അകത്ത് കടന്നത്. ഇപ്പോഴത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും പല തവണ ദേവസ്വം പരിപാടികൾക്കെത്തിയെങ്കിലും ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.