സ്ത്രീ-പുരുഷ തുല്യത പ്രയോഗത്തിൽ കമ്മിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
text_fieldsകൊല്ലം: സമൂഹത്തിൽ സ്ത്രീ-പുരുഷ തുല്യതയുണ്ടെന്ന് പരസ്യമായി പറയാറുണ്ടെങ്കിലും പ്രയോഗത്തിൽ കമ്മിയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ വജ്രജൂബിലി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അവർ.
സ്ത്രീകൾ ഇരട്ടചൂഷണത്തിന് വിധേയരാകുന്നവരാണ്.
കുട്ടികളായിരിക്കുേമ്പാൾത്തന്നെ ആണും പെണ്ണും വീട്ടിൽ തുല്യരായി വളർന്നാലേ സ്ത്രീ-പുരുഷ സമത്വം യാഥാർഥ്യമാകൂ. പഠനകാലത്തുതന്നെ ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വീട്ടിലെ ചുമതലകൾ നൽകണം. പശുവിനുള്ള വിലപോലും മനുഷ്യനില്ലാത്ത സാമൂഹികാന്തരീക്ഷമാണ് ഇന്നുള്ളത്. വൻവില ഇൗടാക്കി മരുന്നുകമ്പനികൾ കൊള്ളയടി നടത്തിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മരുന്നുനിർമാണത്തിന് ഏറെ സാധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.