ജലീലിെൻറ സിമി ബന്ധം പുറത്തിട്ട് ദേശീയ മാധ്യമങ്ങൾ
text_fieldsമലപ്പുറം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷുമായി ഫോൺ സംഭാഷണം നടത്തിയ വിവരങ്ങൾ പുറത്തുവന്നതോടെ മന്ത്രി കെ.ടി. ജലീലിനെതിരെ ദേശീയ മാധ്യമങ്ങൾ. ജലീലിെൻറ സിമി ബന്ധമൊക്കെ പുറത്തിട്ടാണ് റിപ്പബ്ലിക് ടി.വി, ടൈംസ് നൗ തുടങ്ങിയ ചാനലുകളുടെ പ്രൈം ടൈം ചർച്ചകൾ . തീവ്രവാദ പ്രവർത്തനങ്ങൾക്കായി സ്വർണക്കടത്തിലെ പണം ഉപയോഗിക്കുന്നെന്ന എൻ.ഐ.എയുടെ വെളിപ്പെടുത്തലുകൾക്ക് പിറകെ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗവും മുൻ സിമി പ്രവർത്തകനുമായ ജലീൽ കേസിലെ പ്രധാന കണ്ണിയുമായി ഫോൺ സംഭാഷണം നടത്തിയത് ഗുരുതര പ്രശ്നമെന്നാണ് അവർ പറയുന്നത്.
തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണമൊഴുകുന്നത് സ്വർണക്കടത്തിലൂടെയാണെന്ന എൻ.ഐ.എയുടെ നിലപാടിനോട് ചേർത്തുെവക്കാനാണ് ജലീലിെൻറ കഴിഞ്ഞ കാലം ദേശീയ മാധ്യമങ്ങൾ കുത്തിപ്പൊക്കിയിരിക്കുന്നത്. വലിയ റാക്കറ്റ് തന്നെ സംഭവത്തിന് പിന്നിലുണ്ടെന്നതിനുള്ള സൂചനയായിട്ടാണ് ദേശീയമാധ്യമങ്ങൾ മന്ത്രിയുടെയും ശിവശങ്കറിെൻറയും ബന്ധത്തെ കാണുന്നത്.
യു.എ.ഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വപ്നയെ വിളിച്ചതെന്ന മന്ത്രിയുടെ ന്യായം മുഖവിലക്കെടുക്കാനാവില്ലെന്നാണ് മറ്റൊരു വിമർശനം.
കോൺസുലേറ്റിെൻറ ഭാഗമല്ല സ്വപ്ന എന്ന് മന്ത്രിക്കറിയാതെ പോയത് എന്തുകൊണ്ടാണെന്നും സ്വപ്നയെ വിളിക്കാൻ കോൺസൽ ജനറൽ പറഞ്ഞത് ശരിയാണെങ്കിൽ തന്നെ സംസ്ഥാന സർക്കാറിെൻറ പദ്ധതികളിലൊന്നിെൻറ ഭാഗമായി പ്രവർത്തിക്കുന്ന ഒരാൾ കോൺസുലേറ്റിെൻറയും ഭാഗമായെന്നത് ദുരൂഹമാണെന്നും മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.