തിയറ്ററുകളിലെ ക്രമക്കേടുകൾ തടയാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും: എ.കെ. ബാലൻ
text_fieldsകോഴിക്കോട്: സംസ്‌ഥാനത്തെ സിനിമാ തീയേറ്ററുകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി എ.കെ.ബാലൻ. യഥാർഥ കണക്ക്, നിർമാതാക്കൾക്കു നൽകുന്ന കണക്ക്, സർക്കാറിന് നൽകുന്ന കണക്ക് എന്നിങ്ങനെ മൂന്ന് കണക്കുകളാണ് തിയറ്ററുകൾ ഉണ്ടാക്കുന്നത്. ഇതുമൂലം സർക്കാറിന് വിനോദ നികുതിയിൽ വൻ നഷ്ടം ഉണ്ടാകുന്നു. ഓൺലൈൻ സംവിധാനത്തിലൂടെ ഈ ക്രമക്കേട് തടയാനാകുമെന്നും മന്ത്രി വ്യക്‌തമാക്കി.
കഴിഞ്ഞ വർഷം സർക്കാരിന്റെ 14 തിയറ്ററുകളിൽനിന്നു 4.75 കോടി രൂപ ലാഭം കിട്ടി. ദിലീപിന്റെ തിയറ്ററുകളും ലാഭത്തിലായിരുന്നു. ഈ സാഹചര്യത്തിൽ മറ്റു തിയറ്ററുകൾ നഷ്ടത്തിലാണെന്നു പറയുന്നതു ശരിയല്ലെന്നും ബാലൻ പറഞ്ഞു.
ചലച്ചിത്ര നിർമാണ, പ്രദർശന രംഗത്തു സമഗ്രമായ നിയമനിർമാണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. . ഇതുമായി ബന്ധപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ കമീഷൻ നിർദേശങ്ങൾ ചർച്ച ചെയ്യാൻ 25നു ചലച്ചിത്ര പ്രവർത്തകരുടെ യോഗം തിരുവനന്തപുരത്തു വിളിക്കും. 25 ഗ്രാമപ്രദേശങ്ങളിൽ സർക്കാർ പുതിയ തിയറ്റർ സമുച്ചയം നിർമിക്കും. 25 തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി സമ്മതം അറിയിച്ചു സ്ഥലം നൽകിയിട്ടുണ്ട്. 100 കോടി രൂപ ഇതിന് വേണ്ടി കിഫ്ബിയിൽ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.