താലൂക്ക് ഓഫിസിലെ കൂട്ട അവധി: ജനങ്ങൾക്ക് പ്രയാസമുണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി
text_fieldsതൃശൂർ: കോന്നി താലൂക്ക് ഓഫിസിലെ കൂട്ട അവധിയെ തുടർന്ന് ഓഫിസിൽ എത്തിയവർക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിച്ച് റവന്യൂ മന്ത്രി കെ. രാജൻ. അന്വേഷണത്തിന് പത്തനംതിട്ട കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിനനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി തൃശൂരിൽ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.
പ്രാഥമിക റിപ്പോർട്ടിന് ശേഷം പൂർണ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം ലഭിക്കും. കൂട്ട അവധി ഒരു കാരണവശാലും അനുവദിക്കില്ല. കൃത്യതയോടെ ജോലി ചെയ്യുന്നവർക്ക് സൗകര്യവും സംരക്ഷണവും സർക്കാർ നൽകും. ഉത്തരവാദികൾക്കെതിരെ നോട്ടീസ് നിർദേശിച്ചിട്ടുണ്ട്.
അവധിക്കാര്യം മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ അറിയണമെന്നില്ല. ഓഫിസുകളുടെ പ്രവർത്തനം സ്തംഭിക്കാത്ത വിധത്തിൽ അവധി ക്രമീകരിക്കണം. ഉടൻ ചേരുന്ന റവന്യൂ സെക്രട്ടേറിയറ്റിൽ ഇത് പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതൊക്കെ ജീവനക്കാർ അവധിയാവുന്നുണ്ട് എന്ന് മേലധികാരികൾക്ക് ലഭിക്കാൻ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.