Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ റെയിൽ സർവേ...

കെ റെയിൽ സർവേ നിർത്തിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ

text_fields
bookmark_border
Minister K. Rajan
cancel
Listen to this Article

സംസ്ഥാനത്ത് കെ റെയിൽ സർവേയും കല്ലിടുന്ന നടപടിയും നിർത്തിവെച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. എന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടതിന്റെ പേരിൽ പ്രാദേശികമായി സർ​​വേ മാറ്റിവെച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും സംസ്ഥാന തലത്തിൽ അങ്ങിനെയൊരു തീരുമാനം സർക്കാർ കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് കെ റെയിൽ സർവേ നടപടികൾ നടന്നിട്ടില്ല. കൂടുതൽ സുരക്ഷയൊരുക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് സർവേ നടപടികൾ നടക്കാത്തതിനാൽ നിർത്തിവെച്ചതായി പ്രചരണം ശക്തമാണ്.

ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ച​പ്പോഴാണ് മന്ത്രി പ്രതികരിച്ചത്. സർവേ നടപടികൾ നിർത്തിവെക്കാനായി സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും കെ റെയിൽ അധികൃതർ അത്തരം തീരുമാനം കൈകൊണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K RajansilverlineRevenue Minister K RajanK RAIL
News Summary - Minister K Rajan has said that the K rail survey has not been stopped
Next Story