പാഴ്സലിൽ മതഗ്രന്ഥം തന്നെ; തെറ്റായ വാർത്ത നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ജലീൽ
text_fieldsതിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് അയച്ചത് ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ തന്നെയാണെന്നും ഇത് ആര്‍ക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്നും മന്ത്രി കെ.ടി ജലീല്‍. എടപ്പാളിലും ആലത്തിയൂരിലുമുള്ള സ്ഥാപനങ്ങളിൽ ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകൾ ഭദ്രമായി ഇരിപ്പുണ്ട്. ഇത് ആര്‍ക്കും പരിശോധിക്കാമെന്നും കെ.ടി ജലീല്‍ ഫേസ് ബുക് കുറിപ്പിലൂടെ വ്യക്തമാക്കി. കോൺസുലേറ്റ് അയച്ച പാക്കറ്റുകളിൽ മതഗ്രന്ഥമല്ലെന്ന് വാർത്ത നൽകിയ പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം:
മാതൃഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കും
ഇന്നത്തെ (6.8.2020) തിരുവനന്തപുരം എഡിഷൻ 'മാതൃഭൂമി' ദിനപത്രത്തിൽ എന്നെ സംബന്ധിച്ച് വന്ന വാർത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ബോധപൂർവം പടച്ചുണ്ടാക്കിയതാണ് ഇതെന്ന് വ്യക്തം. യു.എ.ഇ കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാൾ, പന്താവൂർ അൽ-ഇർഷാദ് - 9037569442 . ആലത്തിയൂർ ഖുർആൻ അക്കാദമി - 9746941001). UAE കോൺസൽ ജനറൽ, മെയ് 27 ന്, ഭക്ഷണക്കിറ്റുകളും ഖുർആൻ കോപ്പികളും ഉണ്ടെന്നും അവ നൽകാൻ സ്ഥലങ്ങളുണ്ടോ എന്നും ആരാഞ്ഞ് എനിക്കയച്ച സന്ദേശത്തിൻ്റെ സ്ക്രീൻ ഷോട്ടും ഇതോടൊപ്പം ഇമേജായി ചേർക്കുന്നുണ്ട്.
പച്ചക്കള്ളം അടിച്ചു വിടുന്നത് മാതൃഭൂമി ഉയർത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന പത്രധർമ്മത്തിന് ചേർന്നതാണോ എന്ന് അവരാലോചിക്കുന്നത് ഉചിതമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.