Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 4:34 PM IST Updated On
date_range 17 Dec 2018 6:29 PM ISTബില്ലിനെ ഇപ്പോൾ എതിർക്കുന്നതിന് പിന്നിൽ സങ്കുചിത രാഷ്ട്രീയം -കടകംപള്ളി
text_fieldsbookmark_border
തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച ബില്ലിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുട്ടികളുടെ ഭാവിയെ കരുതിയാണ് സംസ്ഥാന സർക്കാർ ഒാർഡിനൻസ് കൊണ്ടു വന്നതെന്ന് കടകംപള്ളി പറഞ്ഞു. ഇപ്പോഴത്തെ ചിലരുടെ എതിർപ്പ് സങ്കുചിത രാഷ്ട്രീയ താൽപര്യത്തിന് വേണ്ടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ഭാവി വെള്ളത്തിലാവുകയാണ്. ഭാവി സംരക്ഷിക്കാനുള്ള എളിയ പരിശ്രമമാണ് സർക്കാർ നടത്തിയത്. ഒാർഡിനൻസിനെതിരായ സുപ്രീംകോടതി വിധി ദൗർഭാഗ്യകരമാണെന്നും എന്നാൽ, കോടതിയെ വെല്ലുവിളിക്കാനില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story