ആഴക്കടല്‍ മത്സ്യബന്ധനം: എൻ. പ്രശാന്തിനെ കൊണ്ട് ഒപ്പ് വെപ്പിച്ചത് ചെന്നിത്തലയെന്ന് മന്ത്രി കടകംപള്ളി
text_fieldsതിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ എൻ. പ്രശാന്തിനെ കൊണ്ട് ഒപ്പ് വെപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
രമേശ് ചെന്നിത്തലയുടെ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് എൻ.പ്രശാന്ത്. ഫിഷറീസ് മന്ത്രി ജെ.മെഴ്സികുട്ടിയമ്മയെയും വകുപ്പുസെക്രട്ടറിയെയും ഇരുട്ടിൽ നിർത്തിയാണ് എൻ.പ്രശാന്ത് ആഴക്കടല്‍ മത്സ്യബന്ധനവുമായി എം.ഒ.യു ഒപ്പുവെച്ചെതന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പുവെച്ച അന്ന് തന്നെ ആ വിവരം രമേശ് ചെന്നിത്തലക്ക് നൽകി. എന്നിട്ട് സർക്കാർ ഒപ്പുവെച്ചു എന്ന തലത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയും സൃഷ്ടിച്ചെടുത്തു. പ്രതിപക്ഷ നേതാവിന്‍റെ പ്രചാരണജാഥയിൽ വലിയ വിഷയമായി അത് ഉയർത്തിക്കൊണ്ട് വന്നെങ്കിലും ഉണ്ടയില്ലാ വെടിയായി മാറിയെന്നും കടകംപള്ളി പറഞ്ഞു.
കഴക്കൂട്ട മണ്ഡലത്തിൽ മുഖ്യ എതിരാളി ബി.ജെ.പി അല്ല യു.ഡി.എഫ് ആണ്. കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിൽ ബി.ജെ.പിക്ക് തൊട്ടടുത്ത സ്ഥാനത്ത് വരാൻ സാധിച്ചുവെന്നതൊഴിച്ചാൽ കഴക്കൂട്ടം എന്നും യു.ഡി.എഫ് മണ്ഡലമാണ്. രണ്ട് മൂന്ന് തവണ മാത്രമാണ് അവിടെ ഇടത് മുന്നണി ജയിച്ചിട്ടുള്ളു. വി.മുരളീധരനോ അതിനേക്കാൾ ഉയർന്ന ആര് വന്നാലും ആ മണ്ഡലത്തിൽ ഇടതുപക്ഷത്തിന് ഒരു ഭീഷണി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിയെന്ന നിലയിൽ വി.മുരളീധരൻ ആ മണ്ഡലത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.