കടകംപള്ളിയുടെ വിദേശയാത്ര: സർക്കാർ അനുമതി വിവാദത്തിൽ
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയിൽ സംസ്ഥാനം ഉഴലുേമ്പാൾ മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്ര നടത്താൻ സർക്കാർ അനുമതി നൽകിയത് വിവാദത്തിൽ. മൂന്നു മാസങ്ങളിലായി മൂന്നു രാജ്യങ്ങൾ സന്ദർശിക്കാനാണ് മന്ത്രിക്ക് പൊതുഭരണവകുപ്പ് അനുമതി നൽകിയത്. ഇതിനുള്ള െചലവും സർക്കാർ വഹിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനെത്ത പുനർനിർമിക്കാൻ 30,000 കോടി രൂപയോളം വേണമെന്നും അതിനാൽ െചലവ് ചുരുക്കൽ, നിയമന നിരോധനം ഉൾപ്പെടെ കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും സർക്കാർ നിർദേശിക്കുന്നതിനിടെയാണ് മന്ത്രി വിദേശയാത്ര നടത്തുന്നത്.
സെപ്റ്റംബർ 20 മുതൽ 23വരെ ജപ്പാനും ഒക്ടോബർ 17 മുതൽ സിംഗപ്പൂരും നവംബർ 16 മുതൽ ചൈനയും സന്ദർശിക്കാനാണ് അനുമതി. കേരളത്തിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ഉയർന്ന തെറ്റിദ്ധാരണ മാറ്റുന്നതുൾപ്പെടെ കാര്യങ്ങൾക്കായി വിദേശയാത്ര നടത്തേണ്ടതുണ്ടെന്നാണ് ടൂറിസം വകുപ്പ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. ജപ്പാൻ യാത്ര നേരത്തേ നിശ്ചയിച്ചതാണെന്നും മറ്റു യാത്രകളുടെ കാര്യത്തിൽ തീരുമാനമായില്ലെന്നും മന്ത്രിയുടെ ഒാഫിസ് വിശദീകരിച്ചു. യാത്രയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മുമ്പ് യു.എന്നുമായി ബന്ധപ്പെട്ട സംഘടനയുടെ പരിപാടിയിൽ പെങ്കടുക്കാൻ ചൈനയിലേക്ക് പോകുന്നതിന് കടകംപള്ളിക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. കേരളത്തിെൻറ പുനരുദ്ധാരണത്തിനായി ഫണ്ട് സ്വരൂപിക്കാൻ മന്ത്രിമാർ വിദേശയാത്ര നടത്താൻ സർക്കാർതലത്തിൽ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ആ യാത്രക്ക് മുമ്പായാണ് കടകംപള്ളിയുടെ ജപ്പാൻ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.