പൊലീസ് തിരിച്ചടിക്കുന്നത് രാഷ്ട്രീയക്കാർ ആക്രമിക്കുമ്പോൾ –മന്ത്രി കടന്നപ്പള്ളി
text_fieldsഅടൂർ: തങ്ങൾ ഉൾപ്പെട്ട രാഷ്ട്രീയപാർട്ടിക്കാർ ആക്രമിക്കുമ്പോൾ സഹിക്കാൻ പറ്റാതെ മാത്രമാണ് പൊലീസ് തിരിച്ചടിക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. അടൂരിൽ കേരള പൊലീസ് അസോസിയേഷൻ 33ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി യോഗവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലീസിനെ വേദനിപ്പിക്കുന്ന കാര്യമാണ് മിക്കപ്പോഴും രാഷ്ട്രീയനേതാക്കൾ പറയുന്നത്. പ്രകോപനമില്ലാതെ പൊലീസ് പ്രകടനക്കാരെ കടന്നാക്രമിച്ചു എന്നൊക്കെ പറയുമ്പോഴും സത്യാവസ്ഥ മറിച്ചാണ്. എന്നിട്ടും തങ്ങളെ ആക്രമിച്ചവരെയും പരിക്കേറ്റ പൊലീസുകാർക്കൊപ്പം ആശുപത്രിയിൽ എത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകരാണ് പൊലീെസന്ന് മന്ത്രി പറഞ്ഞു.
കാക്കിക്കുള്ളിൽ കാരിരുമ്പിെൻറ കാഠിന്യം ഉണ്ടെന്ന ജനങ്ങളുടെ തെറ്റിദ്ധാരണ ജനമൈത്രി പൊലീസാണ് മാറ്റിയെടുത്തത്. ജനങ്ങൾക്ക് സ്വീകാര്യമായ പൊലീസ് നയമാണ് പിണറായി സർക്കാർ അനുവർത്തിക്കുന്നത്. പൊലീസിെൻറ സാമൂഹിക പ്രതിബദ്ധത കുറ്റമറ്റതാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.