Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2018 1:24 AM IST Updated On
date_range 15 Jan 2018 1:24 AM ISTവിദേശ രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ ഇന്ത്യയിൽ വിൽക്കുന്നു -മന്ത്രി കടന്നപ്പള്ളി
text_fieldsbookmark_border
പയ്യന്നൂർ: വിദേശ രാഷ്ട്രങ്ങൾ നിരോധിച്ച അലോപ്പതി മരുന്നുകൾ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിൽ മാത്രമല്ല കേരളത്തിൽപോലും വിൽപന നടത്തുന്നുണ്ടെന്നും ഇത് ആശങ്കജനകമാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പരിയാരത്ത് കണ്ണൂർ ഗവ. ആയുർവേദ കോളജ് രജതജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ചരിത്ര, വിദ്യാഭ്യാസ, വൈദ്യശാസ്ത്ര പ്രദർശനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിെൻറ കാലാവസ്ഥക്കും ജീവിതസാഹചര്യത്തിനും ആയുർവേദ ചികിത്സയാണ് അനുയോജ്യം. എന്നാൽ, മരുന്നുകളുടെ വിശുദ്ധിയിൽ വെള്ളം ചേർക്കുന്നത് വിശ്വാസ്യത തകർക്കുന്നു. ഇത് തിരിച്ചുപിടിക്കേണ്ടത് കാലത്തിെൻറ ആവശ്യകതയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story