Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മലപ്പുറം പുരോഗമന...

‘മലപ്പുറം പുരോഗമന ആശയങ്ങൾ വിജയകരമായി നടപ്പാക്കിയ ജില്ല, ഒരു നാടും പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല’; വെള്ളാപ്പള്ളിയെ തള്ളി മന്ത്രി ഗണേഷ്​കുമാർ

text_fields
bookmark_border
Vellappally Natesan, KB Ganesh Kumar
cancel

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശ​ന്‍റെ മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശങ്ങൾ തള്ളി മന്ത്രി കെ.ബി. ഗണേഷ്​കുമാർ. പുരോഗമന ആശയങ്ങൾ വിജയകരമായി നടപ്പാക്കിയ ജില്ലയാണ്​ മലപ്പുറമെന്നും ഗണേഷ്​കുമാർ പറഞ്ഞു.

വിദ്യാഭ്യാസപരമായും സാംസ്കാരികമായുമടക്കം എല്ലാ നിലയിലും കേരളത്തിലെ ഉയർന്ന ജില്ലയാണ് മലപ്പുറം. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല. ഇതൊന്നും ജാതിപരമായി കാണരുത്​. കേരളത്തിലെ എല്ലാ ജില്ലകളുടെയും ഐശ്വര്യം മതേതരത്വമാണ്. ജില്ലകളെ വേർതിരിച്ചു കാണേണ്ട കാര്യമില്ലെന്നും ഗണേഷ്​കുമാർ ചൂണ്ടിക്കാട്ടി.

നിലമ്പൂർ ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗം കൺവെൻഷനിലാണ് വെള്ളാപ്പള്ളി മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്ര​ത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

'നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം. നിങ്ങൾ ​പ്രത്യേക രാജ്യത്തിനിടയിൽ മറ്റൊരു തരം ആളുകളുടെ ഇടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം.

സ്വതന്ത്രമായ വായുപോലും ഇവി​​ടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി (കെ.ആർ. ഭാസ്കരപിള്ള) ഉള്ളതുകൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതു​കൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു' -വെള്ളാപ്പള്ളി പറഞ്ഞു.

വെറും വോട്ടുകു​ത്തിയന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഒന്നിച്ചു നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്.

സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. കണ്ണേ കരളേയെന്ന് ​പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate SpeechKB Ganesh KumarVellappally Natesan
News Summary - Minister KB Ganesh Kumar rejects Vellappally Natesan in Hate Speech
Next Story