Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2023 12:19 PM IST Updated On
date_range 15 Dec 2023 12:19 PM ISTദേഹാസ്വാസ്ഥ്യം; മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിലെ നവകേരളസദസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണിപ്പോൾ.
ഇന്ന് രാവിലെ ഹോട്ടൽ മുറിയിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടത്തോടെ കാർഡിയോളജിസ്റ്റ് കൂടിയായ മെഡിക്കൽ കോളജ് സൂപ്രണ്ട് അബ്ദുൽ സലാം ഹോട്ടലിലെത്തി പരിശോധിച്ചു. ആലപ്പുഴ തുടർന്ന് മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കെ. കൃഷ്ണൻകുട്ടിയെ സന്ദർശിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story