ആശമാരുടെ വേതന വർധന: ചെയ്യാനാകാത്ത കാര്യങ്ങൾ പറയാനില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ
text_fieldsതിരുവനന്തപുരം: ആശ വർക്കർമാരുടെ കാര്യത്തിൽ അനുഭാവപൂർണമായ സമീപനമാണ് സർക്കാറിനുള്ളതെന്നും അതേ സമയം വേതന വർധനവിൽ ചെയ്യാനാകാത്തത് പറയാനില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സമരക്കാരോട് ദേഷ്യമോ വിരോധമോ ഇല്ല.
സമരത്തിന് നേതൃത്വം നൽകുന്നവർ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. അവരോട് രാഷ്ട്രീയമായ എതിർപ്പുണ്ടെന്നും ബാലഗോപാൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ആശ പദ്ധതിക്കായി ബജറ്റിൽ പറഞ്ഞതിനേക്കാൾ കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്.
53 കോടി കുടിശ്ശികയുണ്ടായിരുന്നു. അതും തീർപ്പാക്കി. വേതനം വർധിപ്പിക്കുന്ന കാര്യം പറഞ്ഞാൽ മാത്രം പോര, അത് ചെയ്യാനാകണം. നിലവിലെ സാഹചര്യത്തിൽ നമുക്ക് പണത്തിന്റെ പ്രശ്നമുണ്ട്.
സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയാത്ത പറ്റാത്ത ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. സംസ്ഥാനം വിചാരിച്ചാൽ ഓണറേറിയം വർധിപ്പിക്കാനാവില്ലെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.