രണ്ടാം പിണറായി സർക്കാറിന് അഹങ്കാരമില്ല; പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന് അഹങ്കാരമില്ലെന്നും ജനങ്ങൾക്കായി കൂടുതൽ ചെയ്യാനുള്ള താൽപര്യമാണുള്ളതെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. പ്രതിപക്ഷത്തിന്‍റെ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമുണ്ട്. ഒറ്റപ്പെട്ട കാര്യങ്ങൾ കണ്ട് വിലയിരുത്തുന്നത് ദുഃഖകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാധാരണക്കാരുടെ ആനുകൂല്യം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കലാണ് കേന്ദ്ര നയം. അതേസമയം, പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതാണ് കേരളത്തിന്‍റെ നയമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാറിനെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ നേതാവ് കൂടി സർക്കാറിനൊപ്പം നിൽകണമെന്നാണ് ആഗ്രഹമെന്നും കെ.എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ഭാവിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ലഭിക്കാൻ സാധ്യതയുള്ളതാണ് വിഴിഞ്ഞം പദ്ധതി. അതുമായി മുന്നോട്ടു പോകാനാണ് തീരുമാനം. 60 ലക്ഷത്തിലധികം പേർക്കാണ് സംസ്ഥാനം പെൻഷൻ കൊടുക്കുന്നത്. ഒരു കാർ വാങ്ങുന്നതോ വിദേശത്തേക്ക് പോകുന്നതോ ചെലവ് ചുരുക്കൽ വിഷയമല്ലെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.