കെ.ടി. ജലീൽ സ്വപ്നയെ വിളിച്ചത് എട്ടുതവണ; എല്ലാം ഔദ്യോഗികമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറലിെൻറ നിർദേശപ്രകാരമാണ് സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിെന വിളിച്ചതെന്ന് മന്ത്രി കെ.ടി. ജലീൽ. 2020 മേയ് 27ന് യു.എ.ഇ കോൺസൽ ജനറലിെൻറ ഒൗദ്യോഗിക ഫോണിൽ നിന്ന് തന്നെ വിളിക്കുകയായിരുന്നു. വർഷങ്ങളായി ഭക്ഷണകിറ്റുകൾ നൽകിവരുന്നുണ്ടെന്നും ഇത്തരത്തിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് പറഞ്ഞായിരുന്നു ഫോൺ കോൾ.
ജൂണിൽ മാത്രം സ്വപ്നയും മന്ത്രി ജലീലും ഒമ്പതു തവണ ഫോണിൽ സംസാരിച്ചിച്ചിട്ടുണ്ട്. സ്വപ്നയെ വിളിച്ചത് അസമയത്തെല്ലന്ന് വാർത്തസമ്മേളനത്തിൽ മന്ത്രി പ്രതികരിച്ചു. വന്ന സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് കൈയിലുണ്ട്. മേയ് 27 മുതൽ ജൂൺ 26 വരെ വിളിച്ചതായും മന്ത്രി പറഞ്ഞു. ഒമ്പതു തവണ വിളിച്ചത് കിറ്റുകൾ ഏർപ്പാടാക്കാനായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഫോണിലേക്ക് ജൂണിൽ സ്വപ്ന വിളിച്ചത് ഒരു തവണയാണ്. എട്ടു തവണ മന്ത്രി സ്വപ്നയെ വിളിക്കുകയായിരുന്നു.
നേരത്തേതന്നെ ഇത്തരത്തിൽ രണ്ടുമൂന്നു റിലീഫ് വിതരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇത്തവണ ലോക്ഡൗണായതിനാൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. താൽപര്യമുണ്ടെന്ന് അറിയിച്ചതോടെ സ്വപ്നയുമായി കോൺടാക്ട് ചെയ്യാൻ കോൺസൽ ജനറൽ അറിയിക്കുകയായിരുന്നു. ഇത്തരത്തിൽ റിലീഫ് പരിപാടിയുടെ ഭാഗമായി 1000ത്തിൽ അധികം ഭക്ഷണകിറ്റുകൾ ഇത്തരത്തിൽ എടപ്പാൾ പഞ്ചായത്തിലും മറ്റുമായി വിതരണം ചെയ്തു. എടപ്പാൾ കൺസ്യൂമർ ഫെഡ് ഓഫിസിൽനിന്ന് ബിൽ കോൺസൽ ജനറൽ ഓഫിസിലേക്ക് അയക്കുകയായിരുന്നു. പിന്നീട് ബിൽ കിട്ടാത്തതിെൻറ പരിഭവം കൺസ്യൂമർ ഫെഡ് പങ്കുവെച്ചതോടെ എത്രയും വേഗം എത്തിക്കണമെന്ന ആവശ്യമായി സ്വപ്നയെ വിളിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
ജലീലിെൻറ പേഴ്സനൽ സ്റ്റാഫ് അംഗം സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തുമായി സംസാരിച്ചതിെൻറ രേഖകളും പുറത്തായിട്ടുണ്ട്. പേഴ്സനൽ സ്റ്റാഫ് അംഗം നാസർ മുത്തുമുട്ടത്ത് പലതവണ സരിത്തിെന വിളിച്ചിട്ടുണ്ട്. സരിത്തിനെ കോൺസലേറ്റിൽനിന്ന് പുറത്താക്കിയത് താൻ അറിഞ്ഞിട്ടില്ലായിരുന്നുവെന്നും സരിത്ത് ഓഫിസിൽ വന്നിട്ടുണ്ടെന്നും നാസർ പറഞ്ഞു. നാസർ സരിത്തുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് മന്ത്രി ജലീൽ പ്രതികരിച്ചിട്ടില്ല. ജൂലൈ മൂന്നിന് സരിത്തുമായി നാസർ സംഭാഷണം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് അത് തനിക്കറിയില്ല എന്നായിരുന്നു കെ.ടി. ജലീലിെൻറ മറുപടി.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.