Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ്​ നിയമനം:...

വഖഫ്​ നിയമനം: പി.എസ്​.സിക്ക്​ വിട്ടത്​ മുസ്​ലിം സംഘടനകൾ അംഗീകരിച്ച പ്രകാരം -മന്ത്രി ജലീൽ

text_fields
bookmark_border
kt jaleel-kerala political news
cancel

കോഴിക്കോട്​: വഖഫ്​  ബോർഡി​​െൻറ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടാൻ തീരുമാനിച്ചത്​ ഏതാണ്ടെല്ലാ മുസ്​ലിം സംഘടനകളും വഖഫ്​ ബോർഡും  അംഗീകരിച്ചതു​ പ്രകാരമാണെന്ന്​ വകുപ്പ്​ മന്ത്രി കെ.ടി. ജലീൽ. ദേവസ്വം ബോർഡ്​ നിയമനവും പി.എസ്​.സിക്ക്​ വിടുകയാണെങ്കിൽ എന്ന വ്യവസ്​ഥയോടെയല്ല  മുസ്​ലിം സംഘടനകൾ ഇൗ നിർദേശത്തെ അന്ന്​ അംഗീകരിച്ചത്​.

മുസ്​ലിം സമുദായത്തിൽ നിന്നുള്ളവർക്കേ നിയമനം ലഭിക്കാവൂ, അതുപോലെ ഏഴുവർഷം  തികയാത്തതുകൊണ്ട്​ സ്​ഥിരപ്പെടാത്ത ജീവനക്കാരെ സ്​ഥിരപ്പെടുത്താൻ നടപടിവേണം എന്നീ നിർദേശങ്ങളാണ്​ വഖഫ്​ ബോർഡ്​ അന്ന്​ നൽകിയിരുന്നത്​. ഇൗ  രണ്ട്​ ആവശ്യങ്ങളും അംഗീകരിച്ചാണ്​ മുഖ്യമന്ത്രി ഇപ്പോൾ ഒാർഡിനൻസിൽ ഒപ്പുവെച്ചതെന്നും ജലീൽ വ്യക്​തമാക്കി.

മുസ്​ലിം സമുദായത്തിലെ മിടുക്കരായ ഉദ്യോഗാർഥികൾക്ക്​ ആരുടെയും വക്കാലത്തില്ലാതെ യോഗ്യതയുടെ അടിസ്​ഥാനത്തിൽ വഖഫ്​ ബോർഡിൽ ജോലി  ഉറപ്പാക്കാനുള്ള ചരിത്രപരമായ തീരുമാന​െത്ത​ എല്ലാവരും പിന്തുണക്കുകയാണ്​ വേണ്ടതെന്ന്​ ജലീൽ ‘മാധ്യമ’ത്തോട്​ പറഞ്ഞു. വഖഫ്​ ബോർഡ്​ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിട്ടുകൊണ്ടുള്ള സർക്കാർ ഒാർഡിനൻസിനെതിരെ മുസ്​ലിം സംഘടനകൾ യോഗം ചേർന്നത്​ തെറ്റിദ്ധാരണയുടെ  അടിസ്​ഥാനത്തിലാണെന്നും മന്ത്രി ജലീൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckt jaleelmalayalam newsWakf Board AppointmentKerala News
News Summary - Minister KT Jaleel Explain Wakf Board Appointment through PSC -Kerala News
Next Story