യൂനിയൻ ചെയർമാൻമാരുടെ വിദേശയാത്രയെ ന്യായീകരിച്ച് മന്ത്രി
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികാലത്ത് രണ്ടു കോടിയോളം രൂപ ചെലവഴിച്ച് സർക്കാർ കോളജ് യൂനിയൻ ചെയർമാൻമാരെ ഇംഗ്ലണ്ടിൽ കൊണ്ടുപോകാനുള്ള തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി കെ.ടി. ജലീൽ. കോളജ് യൂനിയൻ ചെയർമാൻമാരെയും സർവകലാശാല യൂനിയൻ ഭാരവാഹികളെയും പെങ്കടുപ്പിച്ച് നടത്തിയ ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡൻറ് ലീഡേഴ്സ് കോൺക്ലേവിലാണ് യാത്രയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
ആക്ഷേപങ്ങളും ആരോപണങ്ങളും സ്വാഭാവികമാണെന്നും അതിനെ അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും മന്ത്രി പറഞ്ഞു. വളർന്നുവരുന്ന ചെറുപ്പക്കാർക്ക് എന്താണ് ലോകത്ത് നടക്കുന്നെന്നതിെൻറ അനുഭവസാക്ഷ്യങ്ങളുണ്ടാകണമെന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഗവൺമെൻറ് കോളജിന് പുറമെ മറ്റ് കോളജുകളിലേക്കും ക്രമേണ വ്യാപിപ്പിക്കുമെന്നും ജലീൽ പറഞ്ഞു.
66 സർക്കാർ കോളജുകളിലെയും ഒമ്പത് സർവകലാശാലകളിലെയും യൂനിയൻ ചെയർമാൻമാരെയാണ് കോളജ് വിദ്യാഭ്യാസ വകുപ്പിെൻറ പ്ലാൻ ഫണ്ടിൽനിന്ന് രണ്ടു കോടിയോളം രൂപ ചെലവഴിച്ച് ഇംഗ്ലണ്ടിലെ കാർഡിഫ് സർവകലാശാലയിൽ കൊണ്ടുപോകുന്നത്. കാലാവധി തീരാൻ രണ്ടു മാസേത്താളം മാത്രം ബാക്കിയുള്ള യൂനിയൻ ചെയർമാൻമാരെയാണ് നേതൃപരിശീലനം ഉൾപ്പെടെ ലക്ഷ്യങ്ങളോടെ ഒരാഴ്ചത്തേക്കുള്ള വിദേശയാത്രക്ക് കൊണ്ടുപോകുന്നത്. അതെസമയം, സംഘത്തിനൊപ്പം പോകുന്ന നാല് അധ്യാപകരെ രഹസ്യമായി തീരുമാനിച്ചതിനെതിരെയും ആക്ഷേപമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.