Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:35 PM IST Updated On
date_range 15 Dec 2018 9:00 PM ISTദേശീയപാതക്കെതിരെ സമരം ചെയ്യുന്നത് പുറത്തു നിന്നുള്ളവർ -മന്ത്രി ജലീൽ
text_fieldsbookmark_border
മലപ്പുറം: മലപ്പുറത്തെ ദേശീയപാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് പുറത്തു നിന്നുള്ളവരെന്ന് മന്ത്രി കെ.ടി ജലീൽ. നഷ്ടം സഹിക്കാതെ ഒരു പദ്ധതിയും ലോകത്ത് യാഥാർഥ്യമായിട്ടില്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പരമാവധി നഷ്ടപരിഹാരം ലഭിക്കാൻ ശ്രമിക്കുമെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
ഈ സർക്കാർ ചരിത്രത്തിൽ തന്നെ ഇടംപിടിക്കും. ദേശീയപാത യാഥാർഥ്യമായി കഴിയുമ്പോൾ ഇതിലൂടെ യാത്ര ചെയ്യുന്നവർ സർക്കാറിനെ അഭിനന്ദിക്കുക തന്നെ ചെയ്യും. പദ്ധതി നടപ്പാക്കാൻ സാധിച്ചില്ലെങ്കിൽ അത് വലിയ പാതകമായി മാറും. ഈ പാതകത്തിന് കൂട്ടുനിൽകാൻ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്കോ മാധ്യമങ്ങൾക്കോ കഴിയില്ലെന്നും ജലീൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story