തൊലിപ്പുറത്തുള്ള വിശ്വാസമാണ് ആളുകൾ തമ്മിലുള്ള അകൽച്ചക്ക് കാരണം -മന്ത്രി ജലീൽ
text_fieldsകോഴിക്കോട്: പുതുതലമുറയുടെ തൊലിപ്പുറത്തുള്ള വിശ്വാസമാണ് ആളുകൾ തമ്മിലുള്ള അകൽച്ചക്ക് കാരണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. ഇന്ന് ഏത് വിശ്വാസിയാണെന്ന് പലർക്കും നെറ്റിയിൽ ഒട്ടിച്ചുെവക്കണം. മത നിരപേക്ഷത ഉയർത്തിപ്പിടിച്ച യഥാർഥ വിശ്വാസികൾ പഴയ തലമുറക്കാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സുരക്ഷ മിഷനും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച വയോജന ഒാണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബലിപെരുന്നാളായതോടെ പലരും പറയുന്നത് ഒരുപാട് നാൽക്കാലികളെ ബലികൊടുക്കുന്നു എന്നാണ്. ഇക്കാര്യം ഞാൻ നന്നായി നിരീക്ഷിച്ചു. ബലി കൊടുക്കുന്നവയിലൊന്നുപോലും പശുവല്ല. നാട്ടിൻ പുറങ്ങളിലെ അറവുശാലകളിലും പശുവിെന അറക്കുന്നില്ല. ഒരുപാടുപേർ ബഹുമാനത്തോടെ കാണുന്ന മൃഗത്തെ അറുക്കേണ്ടതില്ല എന്നാണ് മിക്കവരും തീരുമാനിച്ചത്. എന്നിട്ടും ചിലർ തെറ്റിദ്ധാരണകൾ പരത്തുകയും ചെയ്യാത്ത കാര്യം ചെയ്തെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയും കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണ് -മന്ത്രി പറഞ്ഞു.
ബാല്യവും യൗവ്വനവും പോലെയുള്ള ഒരു ജീവിത അവസ്ഥയാണ് വാർധക്യവും. ഇന്ന് നമ്മളനുഭവിക്കുന്ന പല സുഖസൗര്യങ്ങൾക്ക് പിന്നിലും മുൻതലമുറയുടെ ത്യാഗമുണ്ട് എന്ന് എല്ലാവരും ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.