ജലീലിെൻറ രാജി; കുരുക്ക് മുറുക്കി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനും പ്രമുഖ സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങൾക്കുമെതിരെ ആരോപണങ്ങൾ കത്തിപ്പടരുന്നതിനിടെ എൻ.െഎ.എ മന്ത്രി കെ.ടി. ജലീലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തതോടെ കുരുക്ക് മുറുക്കി യു.ഡി.എഫ്.ജലീലിെൻറ രാജി ആവശ്യം ഉയർത്തി സർക്കാറിനെ കടന്നാക്രമിക്കാനാണ് യു.ഡി.എഫ് നീക്കം.
പ്രതിഷേധം അതിരുവിട്ട് അനുകൂല സാഹചര്യം നഷ്ടപ്പെടുത്തരുതെന്ന കർശന നിർദേശവും അണികൾക്ക് നൽകിക്കഴിഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതികൾക്ക് സർക്കാറിലെ ഉന്നതരുമായും ഉന്നത സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങളുമായും ബന്ധമുെണ്ടന്ന ആക്ഷേപവും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ഭരണമുന്നണിയെ പ്രതിസന്ധിയിലാക്കുന്നു.അതിനിടയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട് ഉയർന്ന ലഹരികടത്ത് വിവാദം. സ്വർണക്കടത്ത്, ലഹരികടത്ത് സംഘങ്ങൾക്ക് അടുത്തബന്ധമുണ്ടെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ എൻ.െഎ.എ ചോദ്യംചെയ്യുന്നത്.
എന്നാൽ, തെളിയിക്കപ്പെടാത്ത ആക്ഷേപത്തിെൻറ പേരിൽ രാജി വേണ്ടെന്ന നിലപാടിലാണ് ഭരണപക്ഷം. ഇത് ഇരട്ടനീതിയാണെന്നാണ് പ്രതിപക്ഷ നിലപാട്. ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും പിണറായി മന്ത്രിസഭയിൽനിന്നുതന്നെ രാജിവെച്ചത് ആരോപണങ്ങൾ തെളിഞ്ഞ ശേഷമല്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
എം. ശിവശങ്കറിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവന്നതും സസ്പെൻഷനും അവർ ഉയർത്തിക്കാട്ടുന്നു. അവർക്കാർക്കും നൽകാത്ത സംരക്ഷണം ജലീലിന് നൽകുന്നത് കൂടുതൽ മന്ത്രിമാർ രാജിവെക്കേണ്ടിവരുമെന്നും അന്വേഷണം തന്നിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രിക്ക് ഭയമുള്ളതിനാലാണെന്നാണ് പ്രതിപക്ഷ നിലപാട്. മറ്റൊരു മന്ത്രികൂടി അന്വേഷണപരിധിയിൽ വരുമെന്ന സൂചന പ്രതിപക്ഷത്തിന് ഉൗർജം പകരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.