Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലേക്​​​ പാലസ്...

ലേക്​​​ പാലസ് റിപ്പോർട്ട് പുറത്ത്; തോമസ് ചാണ്ടി ഗുരുതര നിയമലംഘനം നടത്തി

text_fields
bookmark_border
ലേക്​​​ പാലസ് റിപ്പോർട്ട് പുറത്ത്; തോമസ് ചാണ്ടി ഗുരുതര നിയമലംഘനം നടത്തി
cancel

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമെന്ന് ആലപ്പുഴ കലക്ടർ ടി.വി. അനുപമയുടെ ലേക്​ പാലസ് റിപ്പോർട്ട്. റിസോര്‍ട്ടിന്​ മുന്നിലെ അനധികൃതമായി നികത്തിയ പാർക്കിങ്​ സ്ഥലവും അപ്രോച്ച് റോഡും പൊളിച്ചുനീക്കാന്‍ ഉത്തരവിടുമെന്നും അനുമതിയില്ലാതെ നിർമിച്ച വലിയകുളം സീറോ ജെട്ടി റോഡിന് സാധൂകരണം നല്‍കണോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കലക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി. മുൻ കലക്ടര്‍, ആർ.ഡി.ഒ, റവന്യൂ, ജലസേചന, കൃഷിവകുപ്പുകൾ എന്നിവർ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തി. 2008ന് മുമ്പുള്ള നികത്തലിൽ ഭൂവിനിയോഗ ഉത്തരവും 2008ന് ശേഷമുള്ള നികത്തലിൽ നെൽവയൽ -തണ്ണീർത്തട നിയമവും ലംഘിച്ചു. 

നിയമപരമായ നടപടി എടുത്താല്‍ കോടതിയലക്ഷ്യമാകുമെന്ന തോമസ് ചാണ്ടിയുടെ കമ്പനിയുടെ താക്കീത് കലക്ടര്‍ റിപ്പോര്‍ട്ടില്‍ തള്ളി. റിസോര്‍ട്ടിന് മുന്നില്‍ കായല്‍ വളച്ചുകെട്ടിയത് പൂർവസ്ഥിതിയിലാക്കാൻ നിയമത്തിലെ വകുപ്പ് 13 പ്രകാരമുള്ള കലക്ടറുടെ അധികാരം വിനിയോഗിക്കുന്നതിന്  വിചാരണയും അന്വേഷണവുമാണ് പൂർത്തിയാക്കിയത്. ഉപഗ്രഹചിത്രങ്ങള്‍ കിട്ടിയശേഷം ഉത്തരവിറക്കാൻ സാധിക്കുമെന്നാണ് 20 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്.

കണ്ടെത്തലുകൾ ഇങ്ങനെ: 

*ബണ്ടി​​​​െൻറ വീതിയിൽ കവിഞ്ഞ് നെൽവയൽ കൂടി നികത്തി റോഡ് നിർമിക്കാൻ സംസ്ഥാനസമിതിയുടെ അംഗീകാരം വാങ്ങിയില്ല. ആര്യനാട് ബി.ഡി.ഒ ഇക്കാര്യം പരിശോധിച്ചിട്ടില്ല. 

*മാനേജിങ് ഡയറക്ടർ മാത്യു ജോസഫ്, നോൺ എക്സിക്യൂട്ടിവ് ഡയറക്ടർ തോമസ് ചാണ്ടി, മേരി ചാണ്ടി, ബെറ്റി ചാണ്ടി, ഡോ. ടോബി ചാണ്ടി, ജോൺ മാത്യു, ബി.ജി കെ. ജോൺ എന്നിവരാണ് കമ്പനി പ്രതിനിധികൾ. സ്ഥലത്ത് എല്ലാ മാറ്റങ്ങളും വരുത്തിയത് കമ്പനിയാണ്. ഇവിടെ നടത്തേണ്ട ജോലിയുടെ എസ്റ്റിമേറ്റ് ജലസേചന, റവന്യൂ വകുപ്പുകളിലും കലക്ടർക്കും സമർപ്പിച്ചത് കമ്പനിയാണ്.

*2014ൽ വില്ലേജ് ഓഫിസർ സ്​റ്റോപ്​ മെമ്മോ നൽകിയത് കമ്പനിക്കാണ്. ഹൈകോടതി വരെ ഒരിടത്തും കമ്പനി സ്വന്തം സ്ഥലമല്ലെന്ന് പറഞ്ഞിട്ടില്ല. സ്ഥലമുടമ ലീലാമ്മ ഈശോക്ക് കമ്പനിയിൽ നേരിട്ടുള്ള പങ്കാളിത്തമുണ്ട്. 

*2012 വരെ റിസോർട്ടിലേക്ക് കരമാർഗം റോഡ് ഉണ്ടായിരുന്നില്ല. നെൽവയൽ നികത്തി അപ്രോച്ച് റോഡ് നിർമിച്ചു. നികത്തിലനെതിരെ 2012^13ൽ പരാതി ലഭിച്ചു. തോടിന് കൽകെട്ടി ശക്തിപ്പെടുത്താൻ 2013ൽ ആർ.ഡി.ഒയോട് കമ്പനിയാണ് ആവശ്യപ്പെട്ടത്. എന്നാൽ, ജലസേചന വകുപ്പി​​െൻറ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് നിർമാണപ്രവർത്തനം തുടങ്ങി. അനുമതിയില്ലാതെ ബണ്ട് റോഡ് വികസിപ്പിച്ച് പാർക്കിങ് സ്ഥലമാക്കി മാറ്റി.

*2014ൽ തോടി​​​െൻറ വീതി രണ്ടര മീറ്ററും ബണ്ട് ഒരു മീറ്ററുമാണ്. ഇന്ന് ബണ്ട് നാലുമുതൽ 12 മീറ്റർ വരെയാണ്. പാടശേഖരത്തിൽ മറ്റൊരിടത്തും ഈ വീതിയിൽ ബണ്ട് ഇല്ല. 2015ലാണ് പാടശേഖരസമിതി മോട്ടോർതറ മാറ്റിസ്ഥാപിച്ചത്. അതോടെ തോടി​​​െൻറ ഗതിമാറ്റി. പാടശേഖരസമിതിയും  കമ്പനിയും തമ്മിൽ ബന്ധമുണ്ട്.

*റിസോർട്ട് നില്‍ക്കുന്ന ഭൂമിയില്‍ വലിയൊരു ഭാഗം കരട് ഡാറ്റാ ബാങ്കിലുള്ളതാണ്. പഴയ റവന്യൂ രേഖകളിൽ റിസോർട്ടി​​െൻറ ഭൂരിഭാഗം ഭൂമിയും നിലമാണ്. പ്ലാസ്​റ്റിക് കയർ, ബോയകൾ, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് കായൽ കമ്പനി വളച്ചുകെട്ടി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland encroachmentmalayalam newsCollector reportthomas chandAlappuzha District
News Summary - Minister Land Encroachment: Alappuzha District Collector Report -Kerala News
Next Story