കാട്ടുപന്നികളെ കൊല്ലുന്നത് പോലെ തെരുവ്നായ്ക്കളെയും ഇല്ലാതാക്കാൻ പറ്റുമോയെന്ന് പരിശോധിക്കുന്നു -മന്ത്രി എം.ബി. രാജേഷ്
text_fieldsമലപ്പുറം: കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതിക്ക് സമാനമായി മനുഷ്യജീവനു ഭീഷണിയായ തെരുവ്നായ്ക്കളെ കർശന നിബന്ധനകളോടെ ഇല്ലായ്മ ചെയ്യാൻ പറ്റുമോയെന്ന് സർക്കാർ നിയമവൃത്തങ്ങളുമായി കൂടിയാലോചിച്ചുവരികയാണെന്ന് തദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് തടസ്സം അനിമൽ വെൽെഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ കർക്കശ ചട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ചട്ടങ്ങൾ ലഘൂകരിക്കണമെന്ന് എന്നാവശ്യപ്പെട്ടും കുടുംബശ്രീയെ എ.ബി.സി പ്രവർത്തനങ്ങളിൽനിന്നും വിലക്കിയ അനിമൽ വെൽെഫയർ ബോർഡ് നടപടിക്കെതിരെയും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് നിലവിൽ സംസ്ഥാനത്ത് 20 എ.ബി.സി സെന്‍ററുകളുണ്ട്. പുതുതായി 25 സെന്‍ററുകൾ ഉടൻ തുടങ്ങും. നിലവവിൽ പരിശീലനം ലഭിച്ച 428 പട്ടിപിടുത്തകാരാണ് സംസ്ഥാനത്തുള്ളത്. പുതുതായി 1000 പേർക്കുകൂടി പട്ടിപിടുത്തത്തിൽ പരിശീലനം നൽകും. ഇതിനായി കുടുംബശ്രീയിൽനിന്നും പട്ടിക തേടിയിട്ടുണ്ട്.
വന്ധ്യംകരണത്തിന് ഫണ്ട് പ്രശ്നമില്ല. സർക്കാർ നടപ്പു വർഷം 10.36 കോടി വകയിരുത്തിയിട്ടുണ്ട്. 479 തദേശഭരണ സ്ഥാപനങ്ങൾ മാത്രമേ േപ്രാജക്ട് വെച്ചിട്ടുള്ളു. ഫണ്ട് നീക്കിെവക്കാത്ത തദേശഭരണ സ്ഥാപനങ്ങളോട് അടിയന്തരമായി ഫണ്ട് നീക്കിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.