Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിതർക്ക് സാമൂഹിക...

ദലിതർക്ക് സാമൂഹിക സ്വാതന്ത്ര്യമുള്ളത് കേരളത്തിൽ -എം.എം. മണി

text_fields
bookmark_border
ദലിതർക്ക് സാമൂഹിക സ്വാതന്ത്ര്യമുള്ളത് കേരളത്തിൽ -എം.എം. മണി
cancel

തൊടുപുഴ: ദലിതർക്ക് മറ്റ്​ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹികമായി സ്വാതന്ത്ര്യമുള്ളത് കേരളത്തിലാണെന്ന് മന്ത്രി എം.എം. മണി. കേരളത്തിലെ നവോത്ഥാന നായകന്മാരുടെ ദിശാബോധമുള്ള ഇടപെടലുകളും കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ പ്രവർത്തനഫലവുമാണ് ഇതി​​െൻറ പിന്നിലെന്ന് മണി പറഞ്ഞു. കെ.പി.എം.എസ്​ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനത്തി​​െൻറ ഭാഗമായി തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടന്ന ‘വജ്രകേരളവും ഭൂമിയുടെ രാഷ്​ട്രീയവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണഘടനയിൽ കാതലായ മാറ്റം വരുത്തിയാൽ മാത്രമേ സാമൂഹിക പുരോഗതിക്ക് കളമൊരുങ്ങൂ. ഭൂപരിഷ്‌കരണ നിയമം എല്ലാവിധത്തിലുമുള്ള ഭൂപ്രശ്നങ്ങൾക്ക് പരിഹാരമായി​െല്ലങ്കിലും കുടിയിറക്കപ്പെടുന്ന സന്ദർഭം ഒഴിവാക്കുന്നതുൾ​െപ്പടെ വലിയൊരളവിൽ പ്രശ്നങ്ങൾക്ക് പരിഹാരമായി. ഗുജറാത്തിലും മറ്റും ദലിതർ അനുഭവിക്കുന്നത് ക്രൂരമായ വംശീയ വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യംവെച്ച് നോക്കുമ്പോൾ കേരളത്തിൽ ദലിതനും പിന്നാക്കക്കാരനും ഒട്ടേറെ സ്വാതന്ത്ര്യമുണ്ടെന്നും എം.എം മണി പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm maniMinister
News Summary - minister mm mani
Next Story