കോടതി വിമർശിച്ച റോഡുകളിൽ ഒന്നു മാത്രമാണ് പൊതുമരാമത്തിേന്റതെന്ന് മന്ത്രി റിയാസ്; ജലസേചന വകുപ്പിനെതിരെ വിമർശനം
text_fieldsമലപ്പുറം: കുടിവെള്ള പദ്ധതികൾക്കായി വെട്ടിപ്പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ഉത്തരവാദിത്വം പൊളിക്കുന്നവർക്കുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടാർ ചെയ്ത റോഡുകൾ കുടിവെള്ളത്തിനായി കുത്തിപ്പൊളിക്കുന്ന തെറ്റായ രീതിയുണ്ട്. ഇങ്ങനെ െപാളിക്കുന്നവർ തന്നെ ശരിയാക്കണം. ഇൗ വിഷയത്തിൽ കർശനമായ സമീപനം സ്വീകരിക്കാനാണ് വകുപ്പിെൻറ തീരുമാനം. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജലവിഭവ മന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉടൻ ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി. റോഡുകൾ പൊളിക്കാതിരിക്കാൻ സാേങ്കതിക വിദ്യ ഉപയോഗിച്ചുള്ള ഒരു പോർട്ടൽ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ േറാഡുകളും പൊതുമരാമത്ത് വകുപ്പിേൻറതല്ല. കോടതിയുടെ വിമർശനത്തിലുണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് വകുപ്പിന് കീഴിൽ വരുന്നത്. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ ദൂരത്തില്‍ റോഡുകളുണ്ട്. ഇതിൽ 33,000 കിലോമീറ്റര്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. പൊതുമരാമത്ത് പ്രവൃത്തികളുടെ സമയബന്ധിത പൂര്‍ത്തീകരണത്തിന് അടുത്ത മാസം മുതല്‍ ഇ-ഓഫിസ് സംവിധാനം ഒരുക്കും. റോഡുകളുടെ പ്രവൃത്തി പൂർത്തീകരണത്തിനായി പ്രവർത്തന കലണ്ടർ തയ്യാറാക്കും. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിന് അള്ളുവെക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ ജനം പ്രതിരോധിക്കും.
ഒാൺൈലൻ ബുക്കിങ് ആരംഭിച്ചതോടെ 10 ദിവസത്തിനകം തന്നെ എട്ടര ലക്ഷം രൂപയുടെ വരുമാനം പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിലുണ്ടായെന്നും മന്ത്രി പറഞ്ഞു.
റോഡ് തകർച്ച: റിയാസുമായി ചർച്ച നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ജല അതോറിറ്റി കുഴിച്ച റോഡുകളുെട സ്ഥിതിയുമായി ബന്ധപ്പെട്ട വിഷയം പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ജല അതോറിറ്റി റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനെ കുറിച്ചുള്ള മന്ത്രി മുഹമ്മദ് റിയാസിെൻറ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മരാമത്ത് മന്ത്രി പറഞ്ഞതിനെ എതിർക്കേണ്ട കാര്യമില്ല. അേദ്ദഹവുമായി ചർച്ച ചെയ്യും. ഒാരോ വിഷയവും പരിശോധിക്കും. സമയബന്ധിതമായി പരിഹരിക്കാൻ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.