'വികസനത്തെ കുറിച്ച് സംസാരിക്കാൻ യു.ഡി.എഫിന് ഭയം'; വി.ഡി. സതീശന് മന്ത്രി റിയാസിന്‍റെ മറുപടി
text_fieldsകൊച്ചി: തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകള്‍ മാത്രം കയറിയിറങ്ങി വോട്ട് തേടുന്നത് മതേതര കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. വികസനത്തെ കുറിച്ച് സംസാരിക്കാൻ യു.ഡി.എഫിന് ഭയമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തൃക്കാക്കരയിലെ വികസന മുരടിപ്പിന് ഉത്തരവാദികൾ യു.ഡി.എഫ് ആണെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകള്‍ മാത്രം കയറിയിറങ്ങി വോട്ട് തേടുന്നത് മതേതര കേരളത്തിന് അപമാനമാണെന്നാണ് വാർത്താസമ്മേളനത്തിൽ വി.ഡി സതീശൻ പറഞ്ഞത്. എന്നിട്ടും കമ്യൂണിസ്റ്റ് മന്ത്രിസഭ എന്നാണ് പറയുന്നത്. എല്ലാ മുഖ്യമന്ത്രിമാരും ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലത്തില്‍ എത്താറുണ്ട്. പക്ഷെ തൃക്കാക്കരയില്‍ പാര്‍ട്ടിയുടെ വോട്ടാണ് മുഖ്യമന്ത്രി ആദ്യം ഉറപ്പിച്ച് നിര്‍ത്തേണ്ടതെന്നും സതീശൻ പറഞ്ഞു.
പാര്‍ട്ടി നേതാക്കള്‍ തമ്മിലടിച്ചതിന്റെ ഭാഗമായി മറ്റൊരു സ്ഥാനാര്‍ഥിയെ നൂലില്‍കെട്ടിയിറക്കിയതിന്റെ പരിഭവത്തില്‍ പാര്‍ട്ടി വോട്ടുകള്‍ പോകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. പാര്‍ട്ടി വോട്ടുകള്‍ പിടിച്ച് നിര്‍ത്താനും ഭരണസ്വാധീനം ഉപയോഗിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സതീശൻ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.