കിറ്റെക്സ് പ്രശ്നം പരിശോധിക്കും –മന്ത്രി
text_fieldsതിരുവനന്തപുരം: 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ സർക്കാറുമായി ധാരണപത്രം ഒപ്പിട്ടശേഷം കിെറ്റക്സ് ഗ്രൂപ് മുന്നോട്ടുപോയിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. സർക്കാർ വേട്ടയാടുന്നെന്ന് ആരോപിച്ച് കിെറ്റക്സ് പദ്ധതിയിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
രാഷ്ട്രീയമായ പ്രശ്നങ്ങളിൽ രാഷ്ട്രീയമായിതന്നെ മറുപടി നൽകും. എന്നാൽ, സംരംഭകൻ എന്ന നിലയിൽ കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് പറഞ്ഞ പ്രശ്നങ്ങൾ ആ രീതിയിൽ പരിശോധിക്കും. അക്കാര്യത്തിൽ സർക്കാറിന് തുറന്ന സമീപനമാണ്.
അതേസമയം, ഇത്തരം വിഷയങ്ങളിൽ മാധ്യമങ്ങളെയും സോഷ്യൽ മീഡിയകളെയും സമീപിക്കേണ്ടത് അവസാന ഘട്ടത്തിലായിരുന്നെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വൻറി ട്വൻറി സ്വീകരിച്ച നിലപാടിെൻറ പ്രതികാരമായാണ് സ്ഥാപനത്തിലെ പരിശോധനകളെന്ന് കിെറ്റക്സ് എം.ഡി സാബു ജേക്കബ് ആവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.