മന്ത്രി പി. രാജീവിന്റെ റൂട്ട് മാറ്റിയ സംഭവം: പൊലീസുകാരുടെ സസ്‍പെൻഷൻ പിൻവലിച്ചു
text_fieldsതിരുവനന്തപുരം: മന്ത്രി പി. രാജീവിന്റെ റൂട്ട് മാറ്റിയ സംഭവത്തിൽ എസ്കോർട്ട് പോയ പൊലീസുകാരുടെ സസ്‍പെൻഷൻ പിൻവലിച്ചു.തിരുവനന്തപുരം സിറ്റി ഗ്രേഡ് എസ്.ഐ സാബു രാജൻ സി.പി.ഒ സുനിൽ എന്നിവരെയാണ് സസ്‍പെൻഡ് ചെയ്തത്. റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി.
സിറ്റി പൊലീസ് കമ്മീഷണറാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. പൊലീസുകാരെ സസ്‍പെൻഡ് ചെയ്ത നടപടി വിവാദമായിരുന്നു.
പള്ളിച്ചലിൽനിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കൽ ജങ്ഷനിൽ നിന്നു ദേശീയപാതവഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ തീരുമാനം. എന്നാൽ, അകമ്പടിവാഹനം കിള്ളിപ്പാലം തമ്പാനൂർ, ബേക്കറി ജങ്ഷനുകൾ വഴി ചാക്കയിലെത്തിയാണ് ദേശീയപാതയിൽ കടന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.