Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യധാന്യ കിറ്റ്...

ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ കോട്ടയം ജില്ല മുന്നിൽ - മന്ത്രി പി. തിലോത്തമൻ

text_fields
bookmark_border
ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ കോട്ടയം ജില്ല മുന്നിൽ - മന്ത്രി പി. തിലോത്തമൻ
cancel

കോട്ടയം: സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താന്‍ കോട്ടയം ജില്ലക്കും കോട്ടയം ഉള്‍പ്പെടുന്ന മേഖലക്കും കഴിഞ്ഞെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ. കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ജില്ലാ ക്രിസ്മസ് ഫെയര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരവാദിത്വം കാര്യക്ഷമമായി നിറവേറ്റുന്നതിന് ഉദ്യോഗസ്ഥരും തൊഴിലാളികളും റേഷന്‍ വ്യാപാരികളും ജാഗ്രത പുലര്‍ത്തുന്നു. കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള പൊതുവിതരണ മേഖലയുടെ പ്രയത്നത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സപ്ലൈകോക്ക് കഴിഞ്ഞു. എല്ലാ ഗ്രാമങ്ങളിലും സപ്ലൈകോ ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്രിസ്മസ് കിറ്റിന്‍റെ വിതരണം ഡിസംബര്‍ 25നകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

‍ഡിസംബര്‍ 24 വരെ നീണ്ടു നില്‍ക്കുന്ന ക്രിസ്മസ് ഫെയറില്‍ മിതമായ നിരക്കില്‍ സപ്ലൈകോ ഉത്പന്നങ്ങള്‍ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P ThilothamanKottayam Districtfood kit
Next Story