മന്ത്രി കടകംപള്ളിയുടെ പി.എക്ക് കോവിഡ്
text_fieldsകാസർകോട്: സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പേഴ്സനൽ അസിസ്റ്റൻറിന് (പി.എ) കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായുള്ള സമ്പർക്കത്തെത്തുടർന്ന് അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിരീക്ഷണത്തിൽ പോയി; പഞ്ചായത്ത് ഒാഫിസ് അടച്ചു.
കാസർകോട് അജാനൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ താമസക്കാരനാണ് പി.എ. കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി തിരുവനന്തപുരത്ത് േപാവാതെ നാട്ടിലാണ് താമസം. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പലതവണ ഇദ്ദേഹം പോയിരുന്നു.
നാട്ടിൽ ആത്മഹത്യചെയ്ത പ്രവാസിയുടെ കുടുംബസഹായ സമിതി രൂപവത്കരണ യോഗത്തിലും സി.പി.എം ലോക്കൽ കമ്മിറ്റി, മഹിള അസോസിയേഷൻ, സി.പി.എം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം എന്നിവയിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.